Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസരിതക്കെതിരായ വാറൻറ്​​...

സരിതക്കെതിരായ വാറൻറ്​​ നടപ്പാക്കിയില്ല; സി.​െഎക്ക്​ കോടതി നോട്ടീസ്

text_fields
bookmark_border
തിരുവനന്തപുരം: സോളാർ തട്ടിപ്പ്​ കേസ്​ പ്രതി സരിത എസ്​. നായർക്കെതിരായ വാറൻറുകൾ നടപ്പാക്കാത്തതിന്​ സി.​െഎക്ക്​ കോടതിയുടെ കാരണം കാണിക്കൽ ​േനാട്ടീസ്​. കാറ്റാടിയന്ത്രത്തി​ൻെറ വിതരണാവകാശം നൽകാമെന്ന്​ ​ വാഗ്‌ദാനം ചെയ്‌ത്​ ലക്ഷങ്ങൾ തട്ടിയെന്ന കേസിലാണ്​ വലിയതുറ സ്​​റ്റേഷൻ ഓഫിസർക്ക് (എസ്​.എച്ച്​.ഒ) നോട്ടീസ് നൽകിയത്​. ഇൗ കേസ്​ വാദത്തിന്​ പരിഗണിച്ച​േപ്പാഴെല്ലാം ഒന്നാം പ്രതിയായ സരിത ഹാജരാകാത്തതിനാൽ തുടർനടപടി സാധ്യമായിരുന്നില്ല. തുടർന്ന്​ സരിതക്കെതിരെ കോടതി രണ്ട്​ തവണ അറസ്​റ്റ്​ വാറൻറ്​ പ​ുറപ്പെടുവിച്ചു. വലിയതുറ പൊലീസ് ഇത്​ നടപ്പാക്കുകയോ കാരണം കോടതിയെ അറിയിക്കുകയോ ചെയ്​തിരുന്നില്ല. അതാണ്​ കോടതിയെ ​െചാടിപ്പിച്ചത്​. നിയമം നടപ്പാക്കേണ്ട പൊലീസി​ൻെറ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്‌ചകൾ അനുവദിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.വി. രവീന്ദ്രൻ വ്യക്തമാക്കി. സരിത എസ്. നായർ, മുൻ ഭർത്താവ്​ ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ. 2009 ലാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശിയായ അ​േശാക്​കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ വലിയതുറ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story