Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലാവസ്ഥ അടിയന്തരാവസ്ഥ...

കാലാവസ്ഥ അടിയന്തരാവസ്ഥ സംജാതമായി -പരിഷത്ത്

text_fields
bookmark_border
കോഴിക്കോട്​: ഭൂമിയിൽ കാലാവസ്ഥ അടിയന്തരാവസ്ഥ സംജാതമായിരിക്കുകയാണെന്ന് കുസാറ്റ് അറ്റ്​മോസ്​ ഫെറിക് റഡാർ റിസർച്ച്​ ഡയറക്ടർ ഡോ. അഭിലാഷ് പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പരിസര വിഷയ സമിതിയുടെ നേതൃത്വത്തിൽ നടന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നുകാണുന്ന അതിതീവ്ര കാലാവസ്ഥ മാറ്റത്തിന് കാരണം മനുഷ്യനിർമിത ഇടപെടലാണെന്ന് ഐ.എസ്.ആർ.ഒ റിട്ട. സീനിയർ സയൻറിസ്​റ്റ്​ ഡോ.പി.എം. സിദ്ധാർഥൻ പറഞ്ഞു. ഇന്ത്യയിലെ കാലാവസ്ഥ മാറ്റം ഐ.പി.സി.സി റിപ്പോർട്ടി​‍ൻെറ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ പി.എം. ഗീത അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. സുമ വിഷ്ണുദാസ്, കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണലിൽ മോഹനൻ സ്വാഗതവും വിജീഷ് പരവരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story