Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:37 AM IST Updated On
date_range 27 Oct 2021 5:37 AM ISTഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല മോഷ്ടിച്ചു
text_fieldsbookmark_border
ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല മോഷ്ടിച്ചുപന്തീരാങ്കാവ്: വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് അഞ്ച് പവന്‍റെ മാല പൊട്ടിച്ചെടുത്തു. താമരശ്ശേരി കിളയിൽ ഷാനവാസിൻെറ ഭാര്യ പെരുമണ്ണ വള്ളിക്കുന്ന് പറമ്പിൽ അനീന അസീസിന്‍റെ സ്വർണമാലയാണ് ചൊവ്വാഴ്ച പുലർച്ച മോഷണം പോയത്. വീട്ടിൽ കിടപ്പുമുറിയുടെ ജനൽ തുറന്ന് അതിനുള്ളിലൂടെ കൈയിട്ടാണ് മാല പൊട്ടിച്ചെടുത്തത്. സമീപത്ത് വെച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടമായിരുന്നെങ്കിലും വീട്ടുകാരുടെ പരിശോധനയിൽ അടുത്ത പറമ്പിൽ നിന്ന് ഉപക്ഷിച്ച നിലയിൽ കണ്ടെടുത്തു. സമീപത്തെ മറ്റ് രണ്ട് വീടുകളിൽ മോഷണ ശ്രമവും നടന്നു. പന്തീരാങ്കാവ് എസ്.ഐ ധനഞ്ജയദാസിന്‍റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ദിവസങ്ങൾക്കുമുമ്പ് വള്ളിക്കുന്ന് മലങ്കാളി റോഡിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് അടക്ക മോഷണവും നടന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story