Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:08 AM GMT Updated On
date_range 13 Oct 2021 12:08 AM GMTവെൽഫെയർ പാർട്ടി കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: മഴക്കെടുതിയിൽ പെരുവയൽ പഞ്ചായത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി കൺട്രോൾ റൂം തുറന്നു. വെള്ളം കയറിയ ആനക്കുഴിക്കര, കുറ്റിക്കാട്ടൂർ മാമ്പുഴ റോഡിനു സമീപം വീടുകളിൽനിന്ന് സാധനങ്ങൾ ഒഴിപ്പിച്ചു. വെൽഫെയർ പാർട്ടി സേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ടീം വെൽഫെയർ പെരുവയൽ പഞ്ചായത്ത് കൺവീനർ അനീസ് മുണ്ടോട്ട് നേതൃത്വം നൽകി. പെരുവയൽ പഞ്ചായത്തിലെ വെള്ളം കയറിയ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം ട്രഷറർ ടി.പി. ഷാഹുൽഹമീദ്, പഞ്ചായത്ത് പ്രസിഡൻറ് സമദ് നെല്ലിക്കോട്ട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വെള്ളം ഇറങ്ങിയതിനു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: കൺവീനർ - അനീസ് മുണ്ടോട്ട് : 7012976737, അസി. കൺവീനർ - അയ്മൻ പെരിങ്ങോളം: 8078 219 836.
Next Story