Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:08 AM GMT Updated On
date_range 13 Oct 2021 12:08 AM GMTഫറോക്ക് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി
text_fieldsbookmark_border
ഫറോക്ക്: നിർത്താതെ പെയ്ത മഴയിൽ ഫറോക്ക് മേഖലയിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പലയിടങ്ങളിലും, മണ്ണിടിഞ്ഞും ഭിത്തികൾ തകർന്നും വീടുകൾക്ക് നാശനഷ്ടം. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച ശക്തമായ മഴയിൽ ഫാറൂഖ് കോളജ് നെല്ലിവീട്ടിൽ ഷെരീഫിന്റെ വീടിന്റെ മുറ്റത്തോടു ചേർന്ന മതിൽ താഴെയുള്ള പറമ്പിലെ മണ്ണിടിഞ്ഞു വീണതു മൂലം അപകടാവസ്ഥയിലാണ്. മഴ തുടർന്നാൽ ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഷെരീഫും കുടുംബവും ഭീതിയിലാണ്. കോടമ്പുഴ ചാത്തംപറമ്പിൽ പുനത്തിൽ വളാഞ്ചേരി മുഹമ്മദിന്റെ വീടും കനത്ത മണ്ണിടിച്ചിലിൽ അപകടാവസ്ഥയിലാണ്. കനത്ത മഴയിൽ വീടിനോടു ചേർന്ന മതിൽ ഇടിഞ്ഞു വീണു. വീടിനു താഴേ താമസിക്കുന്ന വയലിലകത്ത് നാസറിന്റെ കിണറിലേക്കാണ് മതിൽ ഇടിഞ്ഞത്. അപകടാവസ്ഥയെ തുടർന്ന് വീട്ടിലുള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഫറോക്ക് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ഫറോക്ക് ചുങ്കത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മങ്കുഴി പൊറ്റ, പണിേക്കാട്ടുതാഴം, വെള്ളലി പാടം, തലഞ്ഞി പാടം, തുമ്പപ്പാടം, കുളങ്ങരപ്പാടം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ചുങ്കം - കള്ളി തൊടി റോഡ് വെള്ളത്തിനടിലായി. ഫറോക്ക് കല്ലമ്പാറ തണ്ണിച്ചാൽ ഭാഗത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നല്ലൂർ, അത്തം വളവ്, ഇടക്കഴിക്കടവ്, എന്നിവിടങ്ങളിൽ വെള്ളം കയറി. കരുവൻ തിരുത്തി മേഖലയിൽ പുഞ്ചിരി, പരിവർത്തന, ചെറുമാട്ടുമ്മൽ, പട്ടണ്ണ, പൊട്ടിച്ചിരി, വെസ്റ്റ് നല്ലൂർ, റൂബി റോഡ്, സായി മഠം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി, വെസ്റ്റ് നല്ലൂർ റെയിൽ അടിപ്പാത വെള്ളത്തിനടിയിലായി. പരുത്തിപ്പാറയിൽ ഇട്ട പുറത്ത് കറങ്ങോട്ട് ഗോപാലൻ എന്ന ചാത്തുവിൻെറ വീടിന് മുകളിലേക്ക് സമീപവാസിയുടെ ഉയർന്ന പറമ്പിലെ കൂറ്റൻ പാറ ഏതു നിമിഷവും പതിക്കാവുന്ന നിലയിലാണ്. വീടിനെക്കാളും 20 അടി ഉയരത്തിലാണ് കൂറ്റൻ പാറ നെടുകെ പിളർന്ന നിലയിൽ നിൽക്കുന്നത്. കടലുണ്ടിയിൽ ചാലിപ്പാടം, മുരുക്കല്ലിങ്ങൽ, പറവഞ്ചേരി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്, പടം; filename frk 151 പരുത്തിപ്പാറയിൽ സമീപത്തെ വീടിനു ഭീഷണിയായി 20 അടി ഉയരത്തിൽ നിൽക്കുന്ന കൂറ്റൻ പാറ നെടുകെ പിളർന്ന നിലയിൽ
Next Story