Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജലസേചന വകുപ്പ്​...

ജലസേചന വകുപ്പ്​ സ്ഥാപിച്ച ഷട്ടര്‍ മാറ്റി

text_fields
bookmark_border
ജലസേചന വകുപ്പ്​ സ്ഥാപിച്ച   ഷട്ടര്‍  മാറ്റി
cancel
ജലസേചന വകുപ്പ്​ സ്ഥാപിച്ച ഷട്ടര്‍ മാറ്റിചേളന്നൂര്‍: ശക്​തമായ മഴയിൽ വെള്ളം ഉയർന്നതോടെ കുടിവെള്ള പദ്ധതിക്കായി ജലസേചന വകുപ്പ്​ തോട്ടിൽ സ്​ഥാപിച്ച ഷട്ടർ എടുത്തുമാറ്റി. റോഡിലും സമീപത്തെ വീടുകളിലേക്കും വെള്ളം കയറിയതിനെ തുടര്‍ന്നാണ്​ കുമാരസ്വാമി - ചെലപ്രം തോട്ടില്‍ കോരായിക്കുന്ന് ശുദ്ധജലവിതരണ പദ്ധതിയുടെ വാട്ടര്‍ ടാങ്കിനു സമീപത്തെ ചീര്‍പ്പിനു സ്ഥാപിച്ച ഷട്ടറുകള്‍ മാറ്റിയത്​. വെള്ളം ഉയർന്നത്​ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ അഗ്​നിരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇതിനിടെ വെള്ളം ചെലപ്രം റോഡിലേക്കും ബാലുശ്ശേരി റോഡിലേക്കും സമീപത്തെ വീടുകളിലും കയറാന്‍ തുടങ്ങി. നരിക്കുനിയില്‍നിന്ന് അസി. സ്​റ്റേഷന്‍ ഓഫിസര്‍ രാമചന്ദ്ര​​ൻെറ നേതൃത്വത്തില്‍ രക്ഷാസേനയെത്തി ഷട്ടറുകള്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും തുരു​െമ്പടുത്തതിനാൽ കഴിഞ്ഞില്ല. തുടർന്ന്​ നാട്ടുകാരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ച് അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഉയര്‍ത്തിമാറ്റി. ക്രെയിനി​ൻെറ ഭാഗം വൈദ്യുതി ലൈനില്‍ തട്ടുമെന്നതിനാല്‍ ചേളന്നൂര്‍ കെ.എസ്.ഇ.ബി സെക്​ഷന്‍ അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് ഷട്ടറുകള്‍ മാറ്റിയത്. കാക്കൂര്‍ എസ്.ഐ അബ്​ദുൽ സലാം, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഗൗരി പുതിയോത്ത്, വാര്‍ഡ് അംഗം എ. ജസീന എന്നിവര്‍ സ്ഥലത്തെത്തി. f/tue/cltphotos/kumaraswami ക്രെയിന്‍ ഉപയോഗിച്ച് ഷട്ടറുകൾ നീക്കാനുള്ള ശ്രമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story