Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:08 AM GMT Updated On
date_range 13 Oct 2021 12:08 AM GMTബേപ്പൂർ അങ്ങാടിയിൽ റോഡ് വെള്ളത്തിലായി
text_fieldsbookmark_border
ബേപ്പൂർ: തുടർച്ചയായി പെയ്ത കനത്തമഴയിൽ ബേപ്പൂർ മേഖലയിലെ വിവിധ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. ബേപ്പൂർ അങ്ങാടിയിലെ തുറമുഖ റോഡ് മുഴുവൻ വെള്ളം നിറഞ്ഞു. ബേപ്പൂർ റോഡിൽ മാത്തോട്ടം, വിജിത്ത്, അരക്കിണർ, നടുവട്ടം, ഹൈസ്കൂൾ തുടങ്ങിയ അങ്ങാടികളിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തിന് ഏറെ പ്രയാസം സൃഷ്ടിച്ചു. കാൽനടയാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും യാത്ര ദുഷ്കരമായി. ബേപ്പൂർ മേഖലയിലെ 52ാം ഡിവിഷനിൽ എറമുള്ളാടൻ വയൽ ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചയോടെ ആറോളം വീടുകളിൽ വെള്ളം കയറി. നിനച്ചിരിക്കാതെ അർധരാത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിലെ നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും നശിച്ചു. തീരദേശ മേഖലകളിലും നാത്തൂനിപ്പാടം, ആമാങ്കുനി വയൽ, എറമുള്ളാടൻ വയൽ പ്രദേശങ്ങളിലും വെള്ളം കയറി. മാറാട് പ്രദേശത്തെ നാല് ഡിവിഷനുകളിലൂടെ ഒഴുകുന്ന ആറര കിലോമീറ്റർ ദൈർഘ്യമുള്ള മുണ്ടകൻ കനാൽ നിറഞ്ഞതോടെ ഇരുകരകളിലുമായി താമസിക്കുന്ന നൂറോളം വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
Next Story