Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:07 AM GMT Updated On
date_range 13 Oct 2021 12:07 AM GMTകനത്തമഴയിൽ വ്യാപകനാശം
text_fieldsbookmark_border
കനത്തമഴയിൽ വ്യാപകനാശം tue mavoor മതിൽ കനത്തമഴയിൽ മേച്ചേരിക്കുന്ന് ഗോശാലപറമ്പത്ത് പി.പി. കൃഷ്ണൻെറ വീടിൻെറ പാർശ്വഭിത്തി ഇടിഞ്ഞനിലയിൽമാവൂർ: കനത്തമഴയിൽ വ്യാപക നാശം. മേച്ചേരിക്കുന്ന് ഗോശാലപറമ്പത്ത് താമസിക്കുന്ന പി.പി.കൃഷ്ണൻെറ വീടിൻെറ പാർശ്വഭിത്തി മഴയിൽ തകർന്നുവീണു. മുറ്റത്തിൻെറ അതിർത്തിയിലുള്ള ഭിത്തിയാണ് തിങ്കളാഴ്ച രാത്രി 9.30നു താഴ്ഭാഗത്തെ പറമ്പിലേക്ക് ഇടിഞ്ഞുവീണത്.നിർമാണത്തിലുള്ള ഫഹദിൻെറ വീടിൻെറ ഒരു വശത്തേക്കാണ് ചെങ്കല്ലുകൊണ്ട് കെട്ടിയ ഭിത്തി ബെൽറ്റ് അടക്കം ഇടിഞ്ഞുവീണത്.കൃഷ്ണൻെറ പറമ്പിലെ വാഴകൾ മൂന്നു തെങ്ങുകൾ എന്നിവ ഏതു സമയത്തും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണുള്ളത്. 15 അടിയിലേറെ ഉയരമുള്ള ഭിത്തി 20 മീറ്റർ നീളത്തിലാണ് ഇടിഞ്ഞത്. മണ്ണിടിഞ്ഞും മരങ്ങൾ വീണും സൗത്ത് അരയങ്കോട് കൊന്നാര തൊടി ഇസ്മയിലിൻെറ വീടിന് കേടുപറ്റി. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപറ്റി. മഴയിൽ പാടങ്ങൾ നിറഞ്ഞതുമൂലം വാഴയും നെല്ലുമടക്കം വ്യാപകമായി കൃഷി വെള്ളത്തിനടിയിലായി.
Next Story