Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:07 AM GMT Updated On
date_range 13 Oct 2021 12:07 AM GMTവിടപറഞ്ഞത് അതിജീവനത്തിെൻറ ആൾരൂപം
text_fieldsbookmark_border
വിടപറഞ്ഞത് അതിജീവനത്തിൻെറ ആൾരൂപം പേരാമ്പ്ര: മരുതേരി ഉക്കാരൻകണ്ടി ഹാരിസിൻെറ മരണത്തോടെ നാടിന് നഷ്ടമായത് അതിജീവനത്തിൻെറ ആൾരൂപത്തെയാണ്. കാൽ നൂറ്റാണ്ടോളമായി കിടപ്പിലുള്ള ഹാരിസ് ഒരിക്കലും നിരാശനായിരുന്നില്ല. വിധിയോട് പൊരുതി അദ്ദേഹം കിടന്ന കിടപ്പിൽതന്നെ ഉപജീവനത്തിന് വഴി കണ്ടെത്തി. കുട നിർമിച്ചായിരുന്നു ഹാരിസ് വരുമാനം കണ്ടെത്തിയത്. 23 വർഷം മുമ്പ് ഒരു വാഹനാപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന ഹാരിസ് (42) തളരാത്ത മനസ്സുമായാണ് വിധിയോട് പൊരുതിയത്. മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തിൻെറ ആശ്രയമായിരുന്ന ഹാരിസ് കിടപ്പിലായതോടെ ഈ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പേരാമ്പ്ര ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാരിസ് കുട നിർമാണം പരിശീലിച്ചു. വീട്ടിൽനിന്ന് കുടയുണ്ടാക്കി വിൽപന നടത്തുകയും ചെയ്തു. തൻെറ പ്രയാസങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കാൻ ഹാരിസിന് വലിയ താൽപര്യമില്ലായിരുന്നു. തൻെറ ദുരന്തം ദൈവത്തിൻെറ പരീക്ഷണമാണെന്നായിരുന്നു ഹാരിസിൻെറ വിശ്വാസം. Photo: KPBA 22 ഹാരിസ് കിടന്നുകൊണ്ട് കുട നിർമിക്കുന്നു (ഫയൽ ചിത്രം)
Next Story