Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി.കോളജിൽ വൈദ്യുതി...

മെഡി.കോളജിൽ വൈദ്യുതി മുടങ്ങി

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അര മണിക്കൂർ വൈദ്യുതി തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടര മണിമുതൽ മൂന്നുവരെയാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടത്. ഫീഡർ തകരാറിലായതിനെത്തുടർന്നാണ് ആശുപത്രിയിലും അത്യാഹിത വിഭാഗത്തിലും വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമായതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഉച്ചക്ക്​ ശേഷമായതിനാൽ ആശുപത്രി പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. ഐ.സി.യു.വിൽ വൻെറിലേറ്ററും മറ്റും പ്രവർത്തിപ്പിക്കാൻ ജനറേറ്ററുടക്കമുള്ള സംവിധാനങ്ങളുണ്ട്. അരമണിക്കൂറിനുള്ളിൽ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:
Next Story