Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTസാംസ്കാരിക നിലയത്തിലെ പത്രങ്ങൾ നശിക്കുന്നു
text_fieldsbookmark_border
പാലേരി: കടിയങ്ങാടുള്ള ചങ്ങരോത്ത് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പത്രങ്ങളും മറ്റ് ആനുകാലികങ്ങളും വായിക്കാൻ കഴിയാതെ നശിക്കുന്നതായി പരാതി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണകാര്യാലയ വരാന്തയിൽ തുറസ്സായ സ്ഥലത്താണ് ദിവസവും പത്രങ്ങൾ ഇടുന്നത്. മഴയുള്ള സമയത്ത് പത്രങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമാവും. പഞ്ചായത്ത് ഒാഫിസ് പരിസരം ചിലപ്പോൾ സമരങ്ങളുടെ വേദിയാവും ഇതെല്ലാം വായനയെ പ്രതിക്കൂലമായി ബാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പത്രം നിത്യവും സൂക്ഷിച്ചു വെക്കാൻ ലൈേബ്രറിയനോ സാംസ്കാരിക നിലയത്തിന്റെ ചുമതലക്കാരോ തയാറാവുന്നില്ലെന്ന പരാതിയുമുണ്ട്. മൂന്നും നാലും ദിവസത്തെ പത്രങ്ങൾ ഒന്നിച്ചു മേശയിൽ കൂട്ടിയിട്ട അവസ്ഥയാണ്. സാംസ്കാരിക നിലയം കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ അധികൃതർ തയാറാവണമെന്നാണ് വായനപ്രേമികളുടെ ആവശ്യം. photo: കടിയങ്ങാട് സാംസ്കാരിക നിലയത്തിലെ പത്രം മഴയിൽ നനഞ്ഞ നിലയിൽ
Next Story