Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:04 AM GMT Updated On
date_range 13 Oct 2021 12:04 AM GMTലോറി നിയന്ത്രണംവിട്ട് ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു
text_fieldsbookmark_border
വടകര: ലോറി വർക്ഷോപ്പിലേക്ക് ഇടിച്ചുകയറി 20ഓളം ഇരുചക്രവാഹനങ്ങൾ തകർന്നു. ദേശീയപാതയിൽ സഹകരണ ആശുപത്രിക്ക് സമീപമുള്ള കടയിലേക്കാണ് ലോറിയിടിച്ച് കയറിയത്. ഇരുചക്രവാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കൈനറ്റിക് സൻെററിന് മുന്നിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞതും അല്ലാത്തതുമായി നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ 40 എസ് 8083 ലോറിയാണ് അപകടമുണ്ടാക്കിയത്. ഇരുചക്ര വാഹനങ്ങളേയും വലിച്ച് അടുത്തുള്ള താഴ്‍ചയിലേക്ക് ലോറി ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽ പേരിക്കേറ്റ ലോറി ഡ്രൈവറേയും ക്ലീനറെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വർക്ഷോപ് ഉടമ മയ്യന്നൂർ സ്വദേശി ബിജു വടകര പൊലീസിൽ പരാതി നൽകി. പടം:Saji 7 വടകരയിൽ നിയന്ത്രണംവിട്ട ലോറി ഇരച്ചുകയറി തകർന്ന ഇരുചക്ര വാഹനങ്ങൾ
Next Story