Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:04 AM GMT Updated On
date_range 13 Oct 2021 12:04 AM GMTബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു
text_fieldsbookmark_border
കണ്ണൂർ: മേലെചൊവ്വയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. ആറ്റടപ്പ നൂഞ്ഞിങ്കാവ് ശിവക്ഷേത്രത്തിന് സമീപം ശ്രീവത്സത്തിൽ പി. പ്രമോദാണ് (56) മരിച്ചത്. ആറ്റടപ്പയിലെ പിക്ഡീൽ പാർസൽ സർവിസ് ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. തലശ്ശേരി- കണ്ണൂർ റൂട്ടിലോടുന്ന ബസും സാധനങ്ങളുമായി പോവുകയായിരുന്ന പാർസൽ വാനുമാണ് കൂട്ടിയിടിച്ചത്. പ്രമോദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ചാലക്കുന്ന് സ്വദേശിയായ പ്രമോദ് ഏറെക്കാലം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. മാതാവ്: മാധവി. ഭാര്യ: ടി.വി. ദയ. മക്കൾ: പ്രിയേഷ്, പ്രിയങ്ക. മരുമകൻ: രാജേഷ്. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. photo: obit pramodh 56 accident death
Next Story