Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:04 AM GMT Updated On
date_range 13 Oct 2021 12:04 AM GMTമിനി സിവിൽസ്റ്റേഷൻ മുറ്റത്തെ ടൈലുകൾ ഇളകിയ സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsbookmark_border
മുക്കം: മുക്കം മിനി സിവിൽസ്റ്റേഷൻ മുറ്റത്തെ ടൈലുകൾ ഇളകിയ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിവരാവകാശ പ്രവർത്തകനായ ബാലകൃഷ്ണൻ തോട്ടുമുക്കം ഇ-മെയിൽ വഴി നൽകിയ പരാതി മന്ത്രിയുടെ ഓഫിസ് തുടർ നടപടികൾക്കായി സെൻട്രലൈസ്ഡ് പബ്ലിക് ഇൻഫർമേഷൻ സെല്ലിന് കൈമാറി. സിവിൽ സ്റ്റേഷൻ മുറ്റത്ത് ടൈലുകൾ പാകി ഒരുവർഷം കഴിയുന്നതിനു മുമ്പാണ് ഇത് ഇളകിമാറിയതെന്ന് പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച ഒരു വിവരാവകാശ അപേക്ഷയുടെ ചലാൻ അടക്കാൻ മിനി സിവിൽ സ്റ്റേഷനിൽ പോയപ്പോഴാണ് ടൈലുകൾ ഇളകിയത് ശ്രദ്ധയിൽപെട്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഇത് ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ അതുകണ്ട് ചിലർ വിളിച്ച് മന്ത്രിക്കു പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഫോട്ടോ സഹിതം ശനിയാഴ്ച ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. മുറ്റത്ത് വിരിച്ച ടൈൽ വർഷത്തിനു മുമ്പേ ഇളകിയതിനാൽ കെട്ടിട നിർമാണത്തിലും അഴിമതിക്ക് സാധ്യതയുണ്ടെന്നും അതിനാൽ, ഇക്കാര്യവും അന്വേഷിക്കണമെന്ന് ഇദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Next Story