Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:03 AM GMT Updated On
date_range 13 Oct 2021 12:03 AM GMTതാഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsbookmark_border
താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽപയ്യോളി: കനത്ത മഴ ചൊവ്വാഴ്ചയും തുടർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീക്ഷണിയിലായി. മഴ കനത്തതോടെ വീടുകളിൽ വെള്ളം കയറിയത് കാരണം നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. പയ്യോളി നഗരസഭയിലെ തച്ചൻകുന്നിലെ ഡിവിഷൻ 19ൽ കാട്ടുംതാഴെ ഭാഗത്ത് വെള്ളം വീടിനുള്ളിലേക്ക് കയറിയത് കാരണം രണ്ട് കുടുംബങ്ങൾ താമസം മാറ്റി. 32ാം ഡിവിഷനിലെ അറുവയലിൽ ഭാഗത്ത് കാപ്പിൻകര, നിടുങ്ങോട്ടുകുനി പ്രദേശത്തുകാർ വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്. അയനിക്കാട് മമ്പറംഗേറ്റ് ഭാഗത്ത് വെള്ളം കയറിയത് കാരണം ചെക്കിക്കുനിയിലെ കൃഷ്ണൻ, ഷൈലജ, സിമി സുനിൽ, തലപ്പലങ്ങാട്ട് ഗോപാലൻ, ചെക്കിക്കുനി നാണി, വള്ളുവക്കുനി കുമാരൻ, തെക്കയിൽ പവിത്രൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. നഗരസഭയിലെ 35ാം ഡിവിഷനിലെ കുന്നങ്ങോത്ത് കാട്ടുകുറ്റി ഭാഗത്തും തിക്കോടി പുതുക്കോളി താഴ, വരിക്കോളി താഴ, മുക്കത്ത് താഴ, വെലത്താടത്ത് താഴ, ഉരുക്കര എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മൂരാട് ഓയിൽ മില്ലിന് സമീപം ആലയാറിൽ അൻവറിൻെറ വീടിന് മുകളിൽ തെങ്ങ് കടപുഴകി. തുറയൂർ ഗ്രാമപഞ്ചായത്തിലെ തിരുക്കോട്ട് മുകളിൽ ദീപേഷിൻെറ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം സംഭവിച്ചു. അയനിക്കാട് പോസ്റ്റ് ഒാഫിസിന് സമീപം 'വൃന്ദാവന'ത്തിൽ കൈരളിയുടെ വീടും പരിസരവും വെള്ളത്തിൽ മുങ്ങി. വീട്ടിലേക്കുള്ള കാൽനടപോലും അസാധ്യമായ നിലയിലായി.പടങ്ങൾ 1 - തുറയൂർ തിരുക്കോട്ട് മുകളിൽ ദീപേഷിൻെറ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ നിലയിൽ 2- മൂരാട് ഓയിൽമിൽ ബസ്സ്റ്റോപ്പിന് സമീപം ആലയാറിൽ അൻവറിൻെറ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകിയ നിലയിൽ 3 - കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിലായ അയനിക്കാട് വൃന്ദാവനത്തിൽ കൈരളിയുടെ വീടും പരിസരവും
Next Story