Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:03 AM GMT Updated On
date_range 13 Oct 2021 12:03 AM GMTപ്രോജക്ട് അസിസ്റ്റൻറ് നിയമനം
text_fieldsbookmark_border
പ്രോജക്ട് അസിസ്റ്റൻറ് നിയമനംപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മൻെറ് പാസായിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. പട്ടികജാതി–വർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഈ മാസം 26ന് അഞ്ചിന് മുമ്പായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ലഭിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Next Story