Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:03 AM GMT Updated On
date_range 13 Oct 2021 12:03 AM GMTമഴയിൽ വേളത്ത് റോഡ് തകർന്നു
text_fieldsbookmark_border
മഴയിൽ വേളത്ത് റോഡ് തകർന്നുവേളം: കനത്തമഴയിൽ കുറിച്ചകത്ത് റോഡ് ഇടിഞ്ഞു. മണിമല - ഒളോടിത്താഴ റോഡിൽ കിഴക്കെ വളപ്പിൽ ഭാഗം റോഡാണ് ഇടിഞ്ഞു തകർന്നത്. റോഡിൻെറ കരിങ്കൽഭിത്തി തകർന്ന് തൊട്ടടുത്ത വീടിൻെറ മുന്നിലേക്ക് വീഴുകയായിരിന്നു. ബാക്കി ഭിത്തിയും തകർന്നുവീഴുന്ന അവസ്ഥയിലാണ്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ 2021-22 വാർഷിക പദ്ധതിയിൽ റോഡ് നവീകരണത്തിന് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് മെംബർ സി.എം. യശോദ അറിയിച്ചു. തകർന്ന റോഡ് വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബാബു, വാർഡ് മെംബർ കെ.കെ. മനോജൻ, യൂസഫ് പള്ളിയത്ത്്, കെ.എം. രാജീവൻ തുടങ്ങിയവർ സന്ദർശിച്ചു.cap തകർന്ന ഒളോടിത്താഴ റോഡ്
Next Story