Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 12:02 AM GMTനഷ്ടമായത് ഔഷധസസ്യ പരിചാരകനെ
text_fieldsbookmark_border
നഷ്ടമായത് ഔഷധസസ്യ പരിചാരകനെനന്മണ്ട: തിരുമാലക്കണ്ടി അബ്ദുറഹിമാൻെറ വേർപാട് നന്മണ്ടയുടെ നൊമ്പരമായി. ഔഷധസസ്യ പരിപാലകൻ കൂടിയായിരുന്നു. 1945- 46 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, കൃഷ്ണപിള്ള എന്നിവർക്ക് അഭയം നൽകിയ കോൺഗ്രസുകാരനുമായിരുന്നു. വംശമറ്റുപോകുന്ന ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നതിലും അതിൻെറ ആവശ്യകത സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹത്തിൻെറ നൈപുണ്യം ഒന്നു വേറെയായിരുന്നു. എൻജിനീയറല്ലാതെ തന്നെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൻെറ കെട്ടിടനിർമാണത്തിൽ മുന്നിട്ടുനിന്ന് ബിൽഡിങ്ങിൻെറ മാർഗരേഖ തയാറാക്കിയതിൻെറ ബുദ്ധികേന്ദ്രവും അബ്ദുറഹിമാൻ ആയിരുന്നുവെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ പേർ തിരുമാലക്കണ്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Next Story