Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 12:02 AM GMTഒരു സ്ലാബ് മാറ്റിയിടാൻ പി.ഡബ്ല്യൂ.ഡി തന്നെ വേണോ?
text_fieldsbookmark_border
ഒരു സ്ലാബ് മാറ്റിയിടാൻ പി.ഡബ്ല്യൂ.ഡി തന്നെ വേണോ?കുറ്റ്യാടി: ടൗണിൽ വയനാട് റോഡ് ജങ്ഷനിൽ നടപ്പാതയുടെ ഒരു സ്ലാബ് തകർന്നിട്ട് മാസങ്ങളായി. പലരും വീണ് പരിക്കേറ്റു. നിരവധിപേർ നടക്കുന്ന ഇവിടെ സ്ലാബ് മാറ്റിയിടാൻ പി.ഡബ്ല്യൂ.ഡിയെ കാത്തിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് ഭാരവാഹികളോ വാർഡ് മെംബറോ വിചാരിച്ചാൽ മൂടാൻ പറ്റുന്നതാണ് ഈ ചതിക്കുഴിയെന്ന് നാട്ടുകാർ പറയുന്നു. ഇവരാരെങ്കിലും ആവശ്യപ്പെട്ടാൽ പുതിയത് ഇട്ടു കൊടുക്കാൻ തയാറാണ് സന്നദ്ധപ്രവർത്തകർ. ഞങ്ങളോട് ആരും പറയുന്നില്ലെന്നാണ് ഇത്തരം കൂട്ടായ്മക്കാരുടെയും വ്യാപാരികളുടെയും മറുപടി. രണ്ട് കോടിയിലധികം രൂപ ചെലവിൽ നടക്കുന്ന ടൗൺ വികസനത്തിൻെറ ഭാഗമായി വയനാട്, കോഴിക്കോട്, നാദാപുരം റോഡുകളിലെ ഓവുചാൽ, നടപ്പാത എന്നിവ പരിഷ്കരിക്കും. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് തുടങ്ങിയ പ്രവൃത്തി ഇഴഞ്ഞും നിന്നും നീങ്ങുകയാണ്. മാസങ്ങൾ നിലച്ചശേഷം പുനരാരംഭിച്ചെങ്കിലും ഇപ്പോൾ ആഴ്ചകളായി നിലച്ചു. അതിനാൽ പി.ഡബ്ല്യൂ.ഡി മാറ്റിയിടുന്നതുവരെ കാത്തിരുന്നാൽ ഇനിയും ആളുകൾ വീഴുമെന്നാണ് ചോദ്യം. പണിനിർത്തി പോയ ഓവുകളിൽ ബൈക്ക് യാത്രക്കാർ വീഴുന്നത് പതിവായി.Photo: കുറ്റ്യാടി വയനാട് റോഡ് ജങ്ഷനിൽ നടപ്പാതയിലെ സ്ലാബ് തകർന്നനിലയിൽ
Next Story