Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 12:02 AM GMTകെ.എസ്.ആർ.ടി.സി ബലക്ഷയവും കൈമാറ്റവും വിശദമായി അന്വേഷിക്കണം -എം.കെ. രാഘവൻ എം.പി
text_fieldsbookmark_border
കെ.എസ്.ആർ.ടി.സി ബലക്ഷയവും കൈമാറ്റവും വിശദമായി അന്വേഷിക്കണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് ഗൗരവമായി പരിഗണിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ തയാറാകണമെന്ന് സംസ്ഥാന സർക്കാറിനോട് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കെട്ടിടനിർമാണത്തിലെ അപാകതകൾ ഐ.ഐ.ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിൽ, പൂർണ റിപ്പോർട്ട് പുറത്തുവിടാൻ തയാറാവണം. അതോടൊപ്പം കെട്ടിടം വാടകക്ക് നൽകിയത് സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങളും അന്വേഷിക്കണം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും എം.പി അഭിപ്രായപ്പെട്ടു.
Next Story