Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅര്‍ജ്ജുനും ആദിത്യനും...

അര്‍ജ്ജുനും ആദിത്യനും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കും

text_fields
bookmark_border
അര്‍ജ്ജുനും ആദിത്യനും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കും ഫോട്ടോ.​TUE MUKKAM1.JPGപാറത്തോട് പട്ടികവര്‍ഗ കോളനിയിലെ വീട്ടിലേക്കുള്ള വൈദ്യുതി കണക്​ഷന്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ സ്വിച്ച്​ ഓണ്‍ ചെയ്യുന്നുമുക്കം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണെങ്കിലും വീട്ടില്‍ വൈദ്യുതി കണക്​ഷന്‍ ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണ് പത്താംക്ലാസില്‍ പഠിക്കുന്ന അര്‍ജ്ജുനും അനിയന്‍ അഞ്ചാം ക്ലാസുകാരന്‍ ആദിത്യനും. വൈദ്യുതിവെളിച്ചത്തിലിരുന്ന് ഇനി ഇവര്‍ക്ക് പഠിക്കാം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍പെട്ട പാറത്തോട് ഭഗവതിക്കാവ് പട്ടികവര്‍ഗ കോളനിയില്‍ താമസിക്കുന്ന ബൈജു-ദീപ ദമ്പതികളുടെയും അവരുടെ മക്കളുടെയും ഏറക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടത്​ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഇടപെടലാണ്​. പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയറിങ്​ ജോലികള്‍ അടക്കം പൂര്‍ത്തീകരിക്കാനും വേഗത്തില്‍ വൈദ്യുതിയെത്താനും സഹായമായത്. വീട്ടിലുള്ള ചെറിയ മൊബൈല്‍ ഫോണ്‍ അയല്‍വീട്ടില്‍നിന്ന്​ ചാര്‍ജ് ചെയ്താണ് ഇവര്‍ ഓണ്‍ലൈന്‍ ക്ലാസ് കണ്ടിരുന്നത്. കോളനിയില്‍ കോവിഡ് പടര്‍ന്നതിനാല്‍ അടുത്ത വീട്ടിലേക്കുള്ള പോക്കും മുടങ്ങി. രണ്ടുപേരും പഠനപ്രവര്‍ത്തനങ്ങള്‍ ഒരേ ഫോണില്‍ ചെയ്യുന്നതിനാല്‍ ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുമായിരുന്നു.കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി. യൂസുഫി​‍ൻെറ നേതൃത്വത്തില്‍ വയറിങ്​ ജോലികള്‍ പൂര്‍ത്തീകരിച്ച് കെ.എസ്.ഇ.ബിയുടെ സഹായത്തോടെ കണക്​ഷന്‍ ലഭ്യമാക്കുകയുമായിരുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ സ്വിച്ച്​ ഓണ്‍ കര്‍മം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് ആനയാംകുന്ന്, പി.വി. യൂസുഫ്, വി.പി. ഷമീര്‍, എം.സി. ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ വാര്‍ഡില്‍പെട്ട മായങ്ങല്‍ ആദിവാസി കോളനിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒറ്റദിവസംകൊണ്ട് വൈദ്യുതി കണക്​ഷനെടുത്ത്​ നൽകിയിരുന്നു.
Show Full Article
Next Story