Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:59 PM GMT Updated On
date_range 12 Oct 2021 11:59 PM GMTകനത്ത മഴയിൽ എത്താൻ വൈകി: പി.എസ്.സി പരീക്ഷയെഴുതാനാവാതെ ഉദ്യോഗാർഥികൾ
text_fieldsbookmark_border
കനത്ത മഴയിൽ എത്താൻ വൈകി: പി.എസ്.സി പരീക്ഷയെഴുതാനാവാതെ ഉദ്യോഗാർഥികൾ കോഴിക്കോട്: കനത്ത മഴ പി.എസ്.സി പരീക്ഷയെഴുതാൻ എത്തിയവർക്ക് വലിയ പീഡനമായി. നിശ്ചിത സമയം കഴിഞ്ഞ് ഒരു മിനിറ്റ് വൈകിയവർക്കുപോലും പരീക്ഷാഹാളിനകത്ത് കയറാൻ അധികൃതർ അനുവാദം നിഷേധിച്ചയോടെ നിരവധി പേർക്ക് പരീക്ഷ എഴുതാനായില്ല. മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽ സിവിൽ എൻജിനീയറിങ് അടിസ്ഥാന യോഗ്യതയിൽ നാല് വകുപ്പുകളിലേക്കായി നടന്ന പരീക്ഷക്കെത്തിയവർക്കാണ് മഴ വില്ലനായത്. രാവിലെ 11നും 12.15നുമിടയിലുള്ള പരീക്ഷക്ക് 10.30ന് മുമ്പ് ഹാളിൽ പ്രവേശിക്കണമെന്നാണ് ചട്ടം. മഴ കാരണം വഴി തടസ്സങ്ങൾ താണ്ടി മിനിറ്റ് വൈകിയെത്തിയവർക്ക് മുന്നിലും പരീക്ഷാഹാൾ തുറക്കാൻ അധികൃതർ കനിഞ്ഞില്ല. സാഹചര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ മോശമായി പെരുമാറിയെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഗർഭിണികളടക്കമുള്ള ഉദ്യോഗാർഥികൾ കേണപേക്ഷിച്ചപ്പോൾ ജില്ല ഓഫിസിൽ പറയാനായിരുന്നു നിർദേശം. തുടർന്ന് ചിലർ ജില്ല ഓഫിസിലെത്തി, ജില്ല പി.എസ്.സി ഓഫിസർക്കും ചെയർമാനും പരാതി നൽകി. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും ജില്ലയിലെ വിദൂര മേഖലകളിൽനിന്ന് പുലർച്ച ആറിനും അതിനുമുമ്പും പുറപ്പെട്ടവരുമൊക്കെയാണ് പ്രതികൂല കാലാവസ്ഥയിൽ നിശ്ചിതസമയത്തിനകം എത്താനാവാതെ ബുദ്ധിമുട്ടിയത്.
Next Story