Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTകാട്ടുപന്നികളുടെ സാമ്പിൾ പരിശോധന തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: നിപ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിൻെറ ഭാഗമായി പ്രദേശത്തെ കാട്ടുപന്നികളുടെ സാമ്പിൾ ശേഖരണം ഇന്നലെ രാത്രി മുതൽ തുടങ്ങി. മേഖലയിൽ കാട്ടുപന്നികളുടെ സാന്നിധ്യം ധാരാളമുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മേഖലയിൽ ഒരു വവ്വാൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇങ്ങനെ കണ്ടാൽ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും ആരും സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു. നിപ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പ്രത്യേക സോഫ്റ്റ്വേര്‍ കോഴിക്കോട്: നിപ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇ-ഹെല്‍ത്ത് റിയല്‍ ടൈം നിപ മാനേജ്‌മൻെറ് സോഫ്റ്റ്വേര്‍ തയാറാക്കി. ഫീല്‍ഡുതല സര്‍വേക്ക് പോകുന്നവര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ്വേറില് ചേര്‍ക്കാം. തിങ്കളാഴ്ച വൈകീട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് സോഫ്റ്റ്വേര്‍ പുറത്തിറക്കി. ഡിപ്പാര്‍ട്മൻെറ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ടെക്‌നോളജിയാണ് രൂപകല്‍പന നിർവഹിച്ചത്. ഭാവിയില്‍ എല്ലാ സാംക്രമികരോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, ജില്ല കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ആര്‍. വിദ്യ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഡി.പി.എം ഡോ. എ. നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story