Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതട്ടിക്കൊണ്ടുപോയി...

തട്ടിക്കൊണ്ടുപോയി മർദിച്ച കേസി​െൻറ​ വിചാരണ തുടങ്ങാനിരിക്കെ യുവാവിന് ​​നേരെ ആക്രമണം

text_fields
bookmark_border
തട്ടിക്കൊണ്ടുപോയി മർദിച്ച കേസി​ൻെറ​ വിചാരണ തുടങ്ങാനിരിക്കെ യുവാവിന് ​​നേരെ ആക്രമണം കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രതികളായിരുന്നു തട്ടിക്കൊണ്ട​ുപോയത്​ പടം.....omasery azeezപരിക്കേറ്റ അബ്​ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾകോഴിക്കോട്: പൊലീസ്​ ചമഞ്ഞ്​ തട്ടിക്കൊണ്ടുപോയി മർദിച്ച കേസി​ൻെറ​ കോടതിവിചാരണ തുടങ്ങാനിരിക്കെ അതേ യുവാവിനു​നേരെ വീണ്ടും വധശ്രമം. സഹോദരിയുടെ വീട്ടിലേക്ക്​ ബൈക്കിൽ പോകവെ ഓമശ്ശേരി സ്വദേശി മാക്കിൽ അബ്​ദുൽ അസീസിനുനേരെയാണ് (37) കഴിഞ്ഞ ദിവസം ആ​ക്രമണമുണ്ടായത്​. ഞായറാഴ്​ച രാവിലെ പതിനൊന്നോടെ ഓമശ്ശേരി -കോടഞ്ചേരി റോഡിലാണ്​ സംഭവം. അസീസ്‌ ഓടിച്ച ബൈക്ക് തടഞ്ഞുനിർത്തി ബുള്ളറ്റ്​ ബൈക്കിലെത്തിയയാൾ ഇരുമ്പുകമ്പികൊണ്ട്​ അടിക്കുകയും നാഭിക്ക്​ ചവിട്ടുകയുമായിരുന്നുവത്രെ. ആളുകൾ കൂടിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. പരിക്കേറ്റ അബ്​ദുൽ അസീസിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്തു. 2014ൽ പൊലീസ്​ ചമഞ്ഞെത്തിയ പത്തംഗ സംഘം അസീസിനെ വീട്ടിൽ നിന്നിറക്കികൊണ്ടുപോയി ക്രൂരമായി മർദിക്കുകയും മരിക്കാറായപ്പോൾ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ കടന്നുകളയുകയുമാണുണ്ടായത്​. കുഴൽപണം കവർന്നെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിലെത്തിച്ച്​ തലകീഴായി കെട്ടിത്തൂക്കി മർദിച്ചത്​. അന്നത്തെ കേസിൽ പൊലീസ്​ പിടിയിലായവരാണി​േപ്പാൾ കരിപ്പൂർ സ്വർണക്കടത്ത്​ കവർച്ച കേസിൽ അറസ്​റ്റിലായ ആപ്പു എന്ന മുഹമ്മദ്​, ജസീർ, സലീം, ശിഹാബ്​ എന്നിവർ. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസി​ൻെറ വിചാരണ അടുത്ത ദിവസം കോടതിയിൽ തുടങ്ങാനിരിക്കെയാണ്​ വീണ്ടും വധശ്രമമുണ്ടായത്. ചികിത്സയിലുള്ള അസീസിൽനിന്ന്​ കൊടുവള്ളി പൊലീസ്​ മൊഴിയെടുത്തു​. ബന്ധുവായ യൂനുസാണ്​ വധശ്രമത്തിനുപി​ന്നിലെന്നും ഇയാളിൽനിന്ന്​ ഭീഷണിയുണ്ടായിരുന്നുവെന്നും അസീസ്​ പറഞ്ഞു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story