Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേ​ന്ദ്ര-സംസ്ഥാന...

കേ​ന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ബി.എം.എസ്​ ധർണ

text_fields
bookmark_border
കേ​ന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ബി.എം.എസ്​ ധർണകോഴിക്കോട്​: കേ​ന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘ്​പരിവാർ തൊഴിലാളി സംഘടനയായ ഭാരതീയ മസ്​ദൂർ സംഘം (ബി.എം.എസ്​) നടത്തുന്ന ദേശീയ​ പ്രക്ഷോഭത്തി​​ൻെറ ഭാഗമായി ജില്ലയി​ലെ 20 കേന്ദ്രങ്ങളിൽ ബുധനാഴ്ച​ പ്രതിഷേധ ധർണ നടത്തും. ബി.എം.എസ്​ സംസ്ഥാന ഉപാധ്യക്ഷൻ എം.പി. രാജീവൻ ഉദ്​ഘാടനം ചെയ്യും. പെരുവയൽ മേഖലയിൽ ജില്ല പ്രസിഡൻറ്​ പി. ശശിധരനും കുറ്റ്യാടി മേഖലയിൽ ജില്ല ​െസക്രട്ടറി ടി.എം. പ്രശാന്തും ഉദ്​ഘാടനം ​െചയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവശ്യവസ്​തുക്കളുടെയും പെ​ട്രോളിയം ഉൽപന്നങ്ങളുടെയും വില വർധന​ തടയുക, ദിവസേനയുള്ള വർധന​ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ ധർണ. വാർത്തസമ്മേളനത്തിൽ പി. ശശിധരൻ, ടി.എം. പ്ര​ശാന്ത്​, ​െക. സുരേഷ്​ കുമാർ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story