Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രൂപ്​ നോക്കാതെ...

ഗ്രൂപ്​ നോക്കാതെ നേതാക്കളെത്തി; പ്രവീൺ കുമാർ സ്​ഥാനമേറ്റു

text_fields
bookmark_border
കോഴിക്കോട്: പ്രവർത്തകരുടെ ആവേശത്തിനിടയിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി കെ. പ്രവീണ്‍കുമാര്‍ ചുമതലയേറ്റു. ഗ്രൂപ്​​ വ്യത്യാസമില്ലാതെ ജില്ലയിലെ ​പ്രധാന നേതാക്കളെല്ലാം സ്​ഥാനാരോഹണ ചടങ്ങി​െനത്തി. പ്രവര്‍ത്തകരുടെ പ്രാതിനിധ്യമില്ലാത്ത ഒരു ബൂത്ത് പോലും ഇനിയുണ്ടാവില്ലെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പുതിയ തലമുറക്കും രാഷ്​ട്രീയ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. പുതിയ അംഗങ്ങള്‍ക്കും രാഷ്​ട്രീയ വിദ്യാഭ്യാസം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുഖ്യ അജണ്ടയായി പരിഗണിക്കും. പ്രസിഡ​‍ൻെറന്ന നിലയിലും വ്യക്തിപരമായും ഗ്രൂപ്​ കളിക്കില്ല. എന്നാല്‍, ഗ്രൂപ്​ യോഗ്യതയും അയോഗ്യതയുമാകില്ലെന്നും പ്രവീൺ കുമാർ ആവർത്തിച്ചു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളി അതിജീവിക്കാന്‍ പ്രവീണിന് സാധിക്കുമെന്നും ജില്ലയില്‍ കോണ്‍ഗ്രസിന്​ ആസ്ഥാനമന്ദിരം സാധ്യമാകുമെന്നും കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ ടി. സിദ്ദീഖ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പരാജയം കൃത്യമായി പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. സ്​ഥാനമൊഴിയുന്ന പ്രസിഡൻറ്​​ യു. രാജീവന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന്‍ പുതിയ പ്രസിഡൻറിന്​ മധുരം നല്‍കി. നേതാക്കൾ പുഷ്പഹാരം അണിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം. നിയാസ്, കെ.പി.സി.സി വക്താവ് കെ.സി അബു, യു.ഡി.എഫ് ജില്ലാ പ്രസിഡൻറ്​ കെ. ബാലനാരായണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം അഭിജിത്ത്, എന്‍.എസ്.യു അഖിലേന്ത്യ സെക്രട്ടറി ശൗര്യ വീര്‍ , എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ, കേരള കോണ്‍ഗ്രസ് നേതാവ് സി.എം ജോർജ്​ തുടങ്ങിയവരും പ​െങ്കടുത്തു. ഇനി ഗ്രൂപ്പില്ലാതെ മുന്നോട്ട്​ -കെ. മുരളീധരൻ കോഴിക്കോട്: ഗ്രൂപ്പി​‍ൻെറ പേരിൽ വീതംവെക്കാതെ സംസ്​ഥാനത്തെ കോൺഗ്രസ്​ മുന്നോട്ടുപോകുമെന്ന്​ ​െക. മുരളീധരൻ എം.പി. ​സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും ഡി.സി.സി പ്രസിഡൻറ്​ കെ. പ്രവീണ്‍കുമാറി​‍ൻെറ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത്​ മുരളീധരൻ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണ്. കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.െജ.പിയോടും പോരാടുകയെന്നത് മാത്രമാണ് ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. താഴെ തട്ടില്‍ ആളുകള്‍ കുറയുന്നു എന്നതാണ്​ തെരഞ്ഞെടുപ്പ്​ തോൽവി നൽകുന്ന സൂചന. അത് മനസ്സിലാക്കിയില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story