Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTസജിലേഷിന്‍റെ മരണം കോവിഡിലുൾപ്പെട്ടില്ല: കുടുംബം സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു
text_fieldsbookmark_border
നന്മണ്ട: കോവിഡ് മൂലം മരിച്ച യുവാവിന്‍റെ മരണം ഒൗദ്യോഗിക രേഖയിൽ ഉൾപ്പെടുത്തിയില്ല. ഇതോടെ കുടുംബ മരണം കോവിഡിലുൾപ്പെടുത്തണമെന്ന ആവശ്യവുമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു. കൂളിപ്പൊയിലിലെ ചെറുവലത്ത് സജിലേഷിന്‍റെ (35) മരണമാണ് സർക്കാറിന്‍റെ രേഖയിലുൾപ്പെടാതെ പോയത്. ബംഗളൂരുവിലെ പഴക്കടയിൽ സഹോദരൻ ദിലീപിനോടൊപ്പം ജോലി ചെയ്യുകയായിരുന്നു സജിലേഷ്. ദിലീപിന് കോവിഡ് പിടിപെട്ട് അവശനായപ്പോൾ കാറിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഇരുവരും യാത്ര തിരിച്ചു. സജിലേഷിനും രോഗലക്ഷണം കണ്ടതോടെ ജൂൺ 17ന് രാത്രി രണ്ടു മണിക്ക് കോഴിക്കോട് മെഡിക്കൽ കോളജിലെ കോവിഡ് സെല്ലിൽ പ്രവേശിപ്പിക്കുകയായിരുന്നു.25 ദിവസം മരണത്തോടുമല്ലിട്ട സജിലേഷ് മെഡിക്കൽ കോളജിൽ നിന്ന് പ്ലാസ്മ തെറപ്പിക്ക് വിധേയനായി. ജൂൈല 13 ന് മരിച്ചു. ഭർത്താവിന്‍റെ മരണത്തോടെ അനാഥാവസ്ഥയിലായ ഭാര്യ പ്രിയയും അഞ്ചു വയസ്സുകാരിയായ മകൾ വേദികയും വളരെ പ്രയാസപ്പെട്ടാണ് കഴിയുന്നത് .കോവിഡ് മൂലം മരണപ്പെട്ടവർക്ക് സർക്കാർ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭർത്താവിന്‍റെ മരണം കോവിഡ് മൂലമാണെന്ന് രേഖയിൽ വരാത്തതിന്‍റെ കാരണം തിരക്കുകയാണ് പ്രിയ - സജിലേഷിന്‍റെ പിതാവ് വാഴമ്പറ്റക്കണ്ടി രാമൻകുട്ടി നായരുടെ സംരക്ഷണത്തിൽ കഴിയുകയാണ് പ്രിയയും മകൾ വേദികയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story