Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTയുവതിയുടെ പേരിൽ വ്യാജ ആർ.സി: വടകര ആർ.ടി.ഒ ഓഫിസ് പ്രതിക്കൂട്ടിൽ
text_fieldsbookmark_border
വടകര: യുവതിയുടെ പേരിൽ കള്ളനോട്ട് കേസിലെ പ്രതികൾക്ക് ആർ.സി നൽകിയ സംഭവത്തിൽ വടകര മുൻ ആർ.ടി.ഒ അടക്കം ഏഴു പേർക്കെതിരെ കോടതി സ്വമേധയാ കേസെടുത്തതേടെ ആർ.ടി.ഒ ഓഫിസ് പ്രതിക്കൂട്ടിൽ. ആർ.ടി.ഒ ഓഫിസ് ഇടനിലക്കാരുടെ കൈകളിലാണെന്ന് ആക്ഷേപം നേരത്തേ നിലനിൽക്കുന്നുണ്ട്. ഇതു ശരിവെക്കുന്നതാണ് കോടതി ജീവനക്കാർക്കെതിരെ കേസെടുത്ത നടപടി. ഒഞ്ചിയം സ്വദേശി അഷിനാലയത്തിൽ എ.കെ. അഷിനയുടെ പരാതിയിലാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേസെടുത്തത്. െസപ്റ്റംബർ ആറിന് കോടതിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ഇവർക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. 2017ലാണ് അഷിനയുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി കള്ളനോട്ട് പ്രതികൾ ആർ.ടി.ഒ ഓഫിസിൽനിന്ന് ആർ.സി തരപ്പെടുത്തിയത്. പതിനായിരത്തിലധികം അപേക്ഷകൾ ലഭിക്കുന്ന ഓഫിസിൽ വാഹന ഉടമയെയോ വാഹനം വാങ്ങുന്ന ആളെയോ നേരിൽ കണ്ട് കൈയൊപ്പ് പരിശോധിക്കാൻ നിലവിൽ സംവിധാനമില്ലെന്നും ആർ.സി.യുമായി ബന്ധപ്പെട്ട രേഖകൾ ഒരു വർഷം മാത്രമേ സൂക്ഷിക്കുകയുള്ളുവെന്നും കോടതി കേസെടുത്ത പശ്ചാത്തലത്തിൽ അർ.ടി.ഒ ഓഫിസ് വിശദീകരിച്ചിരുന്നു. ഇതിനെതിരെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ തിരിച്ചറിയൽ രേഖയുമായി മൂന്നാമതൊരാൾ വാഹന കൈമാറ്റത്തിന് അപേക്ഷിച്ചാൽ ഒരു പരിശോധനയും കൂടാതെ ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നതാണ് നിയമമെന്നു പറയുന്നത് ശരിയല്ലെന്ന് അഷിന പറഞ്ഞു. ഓൺലൈൻ അപേക്ഷ നൽകിയാലും അപേക്ഷയുടെ പ്രിൻറ് ആർ.ടി.ഒ ഓഫിസിൽ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥർ. അപേക്ഷിച്ച അഡ്രസിൽ ആർ.സി രജിസ്ട്രേഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റിൽ അയക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇങ്ങനെ ഉണ്ടായിട്ടില്ല. അപേക്ഷ സംബന്ധിച്ച രേഖകൾ ഒരു വർഷം മാത്രമേ സൂക്ഷിക്കൂവെന്ന് പറയുന്നു. എന്നാൽ, വിവരാവകാശ മറുപടിയിൽ ഇക്കാര്യം പറഞ്ഞിട്ടില്ല. ഹരജിയിൽ കഴമ്പുള്ളതുകൊണ്ടാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയതെന്നും അഷിന വ്യക്തമാക്കി. സംഭവത്തിൽ കോടതി കേസെടുത്ത പശ്ചാത്തലത്തിൽ ഈ സമയങ്ങളിൽ ആർ.ടി.ഒ ഓഫിസിൽ നടന്ന ഇടപാടുകൾ അന്വേഷണ വിധേയമാക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story