Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTആരോഗ്യപ്രവർത്തകർക്കു നേരെയുള്ള കൈയേറ്റശ്രമങ്ങളിൽ കർശന നടപടി
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്കുനേരെ അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും കൈയേറ്റത്തിന് ശ്രമിക്കുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. ഒന്നരവർഷത്തിലധികമായി കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മാർഥതയോടെ പ്രവർത്തിച്ചു വരുകയാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ. ഇവർക്കുനേരെയുള്ള കൈയേറ്റശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story