Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരന്തം ഭയന്ന് ...

ദുരന്തം ഭയന്ന് സരസ്വതി

text_fields
bookmark_border
നാദാപുരം: മഴ വന്നാൽ സരസ്വതിയമ്മക്ക്​ ഉറക്കമില്ലാ രാത്രിയാണ്.ദുരന്തം വരുന്നതിനു മുമ്പ് ആരെങ്കിലും രക്ഷിക്കണമെന്നാണ് വിധവയായ എഴുപത്തേഴുകാരി സരസ്വതിയുടെ അപേക്ഷ.വിലങ്ങാട് ആലിമലക്ക് സമീപം താമസിക്കുന്ന വലിയ വീട്ടിൽ സരസ്വതിയാണ് അപകടഭീഷണിയിൽ കഴിയുന്നത്. ചരിവിൽ നിർമിച്ച സരസ്വതിയുടെ വീടിന് മുകൾഭാഗം കൂറ്റൻ പാറക്കെട്ടുകളാണ്. പാറകൾ ഏതു നിമിഷവും അടർന്നു വീഴാൻ പാകത്തിലാണ്. പാറ അടർന്ന് വീടിനു മുകളിൽ പതിച്ചാൽ വൻ അപകടമാണ് സംഭവിക്കുക. വിധവയായ ഇവർക്ക് താമസിക്കുന്ന കൊച്ചുവീടും സ്ഥലവുമല്ലാതെ മറ്റ് ഭൂമിയൊന്നുമില്ല. അപകടഭീതി കാരണം മാറ്റിപാർപ്പിക്കാൻ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് ഇവർ പറഞ്ഞു. ആലിമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം നേരിട്ട കുടുംബങ്ങളെല്ലാം ഇവിടെ നിന്നും ഒഴിഞ്ഞു പോയി. എഴുപത്തേഴുകാരിയായ ഇവർ ഇവിടെ തനിച്ചാണ് കഴിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story