Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണം പിടികൂടി

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ച അബൂദബിയില്‍ നിന്നെത്തിയ കാസര്‍കോട്​ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസർകോട്​ മുളിയാര്‍ സ്വദേശി അബ്​ദുൽ ജാബിര്‍ ധരിച്ചിരുന്ന ജീന്‍സ് പാൻറ്​സിനുള്ളില്‍ ചെറിയ അറയാക്കി അതിനുള്ളില്‍ പ്ലാസ്​റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ് സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണ മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. കസ്​റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, എസ്. നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story