Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​ വേറെയും...

കോഴിക്കോട്ട്​ വേറെയും സമാന്തര എക്‌സ്‌ചേഞ്ച്

text_fields
bookmark_border
കോഴിക്കോട്: വിദേശ കാളുകള്‍ സ്വീകരിച്ചിരുന്ന മറ്റൊരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കൂടി കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മാങ്കാവിലെ വാടക കെട്ടിടത്തിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ്​ നടത്തിയ പരിശോധനയില്‍ ഫൈബര്‍ കേബ്​ളുകളും മറ്റുപകരണങ്ങളും ഇവിടെ നിന്ന്​ കണ്ടെടുത്തതായാണ്​ വിവരം. കെട്ടിടം വാടകക്കെടുത്തവരെയും എക്‌സ്‌ചേഞ്ചിന്​ പിന്നിലുള്ളവരേയും കുറിച്ച് അന്വേഷിച്ചുവരുകയാണ്​. സമാന കേസിൽ വർഷങ്ങൾക്ക്​ മുമ്പ്​ അറസ്​റ്റിലായയാളുടെ പങ്കടക്കം പരിശോധിക്കുന്നുണ്ട്​. ഒരുമാസം മുമ്പ്​ കസബ, മെഡിക്കൽ കോളജ്​, നല്ലളം പൊലീസ്​ പരിധിയിലായി ഏഴ്​ സമാന്തര എക്​സ്​ചേഞ്ചുകളാണ്​ കണ്ടെത്തിയത്​. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ്​​ മറ്റൊരു എക്​സ്​ചേഞ്ച്​ കൂടി കണ്ടെത്തിയത്​. അതീവ രഹസ്യമായാണ് മാങ്കാവിലും നഗരത്തിലെ മറ്റുപലയിടങ്ങളിലും പൊലീസ് പരിശോധന നടത്തിയത്. നിലവിൽ അടച്ചിട്ട എക്​സ്​ചേഞ്ചിലെ സിം ബോക്‌സുകളും റൂട്ടറുകളുമെല്ലാം എടുത്തുമാറ്റിയതായാണ്​ സംശയം. പരിശോധനയിൽ കേബ്​ളുകളടക്കം ചില സാധനങ്ങളാണ്​ കണ്ടെത്തിയത്​​. നഗരത്തിലെ മറ്റു എക്​സ്​ചേഞ്ചുകൾ പൊലീസ്​ ക​െണ്ടത്തിയതോ​െട പ്രവർത്തനം അവസാനിപ്പിച്ച്​ സാധനങ്ങൾ എടുത്തുമാറ്റുകയായിരുന്നുവെന്നാണ്​ വിവരം. അതേസമയം സമാന്തര ടെലിഫോൺ എക്​സ്​ചേഞ്ചുമായി ബന്ധപ്പെട്ട്​ മൈസൂരു പൊലീസി​‍ൻെറ പിടിയിലായ മലയാളികളെയും സി ​ബ്രാഞ്ച്​ ചോദ്യം ​െചയ്യാൻ തീരുമാനിച്ചു. കോഴിക്കോട് സ്വദേശികളായ ഷമീം, അഷ്‌റഫ്, ജിതിന്‍ എന്നിവരെയാണ് അസി. കമീഷണര്‍ ടി.പി. ശ്രീജിത്തി​‍ൻെറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുക. കേസിൽ നേരത്തെ അറസ്​റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി​‍ൻെറ സാമ്പത്തിക സ്രോതസ്സും മറ്റു ബന്ധങ്ങളും കണ്ടെത്താൻ ബംഗളൂരുവിലെത്തിയ അന്വേഷണസംഘം മൈസൂരു പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story