Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി ലക്ഷ്യം വലിയ...

ഇനി ലക്ഷ്യം വലിയ കപ്പൽ; അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്​ജിങ്​ പുനരാരംഭിക്കുന്നു

text_fields
bookmark_border
ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലി​ൻെറ ആഴം ഏഴു മീറ്ററായി വര്‍ധിപ്പിക്കും കണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഉടൻ ഡ്രഡ്​ജിങ്​ പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനം. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലി​ൻെറ അധ്യക്ഷതയില്‍ കെ.വി. സുമേഷ് എം.എൽ.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലി​ൻെറ ആഴം ഏഴ് മീറ്ററായി വര്‍ധിപ്പിക്കും. നിലവില്‍ അഴീക്കല്‍ തുറമുഖത്തുള്ള കട്ടര്‍ സക്​ഷന്‍ ഡ്രഡ്​ജര്‍ (സി.എസ്​.ഡി) ചന്ദ്രഗിരി ഉപയോഗിച്ചാണ് ഡ്രഡ്​ജിങ്​ നടത്തുക. ഡ്രഡ്​ജിങ്ങിലൂടെ ലഭിക്കുന്ന മണല്‍ തള്ളുന്നതിന്​ തുറമുഖത്ത് സൗകര്യമൊരുക്കും. അത് വേഗത്തില്‍തന്നെ ടെൻഡര്‍ വിളിച്ച് നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഇപ്പോൾ തുറമുഖത്ത് കെട്ടിക്കിടക്കുന്ന മണല്‍ ടെൻഡര്‍ വിളിച്ച് വിൽപന നടത്തും. തുറമുഖത്ത് ഇമിഗ്രേഷന്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും. കസ്​റ്റംസ്, ഇമിഗ്രേഷന്‍ ഓഫിസുകള്‍, വെയര്‍ ഹൗസ്, കണ്ടെയ്​നര്‍ സ്​േ​റ്റാക്കിങ്​ യാര്‍ഡ് എന്നിവ വേഗത്തില്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. തുറമുഖ വികസനത്തിന് ആവശ്യമായ ഭൂമി ഉടൻ ഏറ്റെടുക്കും. കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള സ്ഥിരം ടഗ്​ അഴീക്കലിലെത്തിക്കാനും നടപടി സ്വീകരിക്കും. അഴീക്കലിനെ റീജനല്‍ പോര്‍ട്ട് ഓഫിസാക്കി മാറ്റി നിലവിലെ പോര്‍ട്ട് ഓഫിസര്‍ ഇന്‍ചാര്‍ജിനെ റീജനല്‍ പോര്‍ട്ട് ഓഫിസറായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. അടിയന്തര ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് പോര്‍ട്ട് ഓഫിസര്‍ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു, സി.ഇ.ഒ എച്ച്. ദിനേശന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം.കെ. ഉത്തമന്‍, അഡ്വ. എന്‍.പി. ഷിബു എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story