Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമട്ടന്നൂര്‍ പഴശ്ശി ഡാം...

മട്ടന്നൂര്‍ പഴശ്ശി ഡാം പ്രദേശം ടൂറിസം കേന്ദ്രമാക്കും

text_fields
bookmark_border
കണ്ണൂർ: പഴശ്ശി ഡാം പ്രദേശം ടൂറിസം കേന്ദ്രമാക്കാൻ മന്ത്രിതലത്തിൽ ധാരണ. ഇതിനായി ജലസേചന -ടൂറിസം വകുപ്പുകള്‍ സംയുക്​തമായി വിവിധ പദ്ധതികൾ ആവിഷ്​കരിക്കും. ഇതുമായി ബന്ധപ്പെട്ട്​ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലസേചന മന്ത്രി റോഷി അഗസ്​റ്റിന്‍ എന്നിവര്‍ പങ്കെടുത്ത്​ തിരുവനന്തപുരത്ത് യോഗംചേര്‍ന്നു. കെ.കെ. ശൈലജ എം.എൽ.എ പഴശ്ശി ഡാം പദ്ധതി പ്രദേശത്തി‍​ൻെറ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രിയുമായി സംസാരിച്ചിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്​റ്റിന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തോട് അടുത്തുകിടക്കുന്ന പ്രദേശമെന്ന നിലയില്‍ വലിയ ടൂറിസം സാധ്യതയുള്ള സ്ഥലമാണ് പഴശ്ശി ഡാം പദ്ധതിപ്രദേശം. പരിസ്​ഥിതിസൗഹൃദ ടൂറിസം മേഖലയായി പ്രദേശത്തെ വികസിപ്പിക്കുന്നകാര്യം യോഗത്തിലും ചര്‍ച്ചചെയ്​തു. പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story