Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:31 AM IST Updated On
date_range 1 Aug 2021 5:31 AM ISTടി.പി.ആറിലെ അശാസ്ത്രീയത: യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി
text_fieldsbookmark_border
ടി.പി.ആറിലെ അശാസ്ത്രീയത: യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി Photo: KPBA 31 യു.ഡി.എഫ് അംഗങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് മുന്നിൽ ധർണ നടത്തുന്നുപേരാമ്പ്ര: ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തി.ബി കാറ്റഗറിയിലുള്ള പേരാമ്പ്രയെ സി യിലേക്ക് മാറ്റിയത് ക്ലറിക്കൽ പിശകാണെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നത്. ഈ പിശക് തിരുത്താൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആത്മാർഥമായി ഇടപെടാതെ ജനങ്ങളുടെയും വ്യാപാരികളുടെയും കണ്ണിൽ പൊടിയിടാൻ സമരനാടകം നടത്തുകയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.ഒരു ക്ലറിക്കൽ പിശകുപോലും പരിഹരിക്കാൻ കഴിയാത്ത ഭരണസമിതിയാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു.പുതുക്കുടി അബദുറഹ്മാൻ, യുസഫ് കരിമ്പാപൊയിൽ, യു.സി. ഹനീഫ, അർജുൻ കറ്റയാട്ട്, സൽമ നന്മനകണ്ടി, റസ്മിന തങ്കെകണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story