Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഴുവൻ നിർമാണ...

മുഴുവൻ നിർമാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണം -ജില്ല വികസന സമിതി

text_fields
bookmark_border
കോഴി​േക്കാട്​: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന മുഴുവൻ നിർമാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം വകുപ്പുകളുടെ ജില്ലതല മേധാവികൾക്ക് നിർദേശം നൽകി. അംബേദ്കർ ഗ്രാമം കോളനി പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തിയാക്കണമെന്നും കോളനികളുടെ പുനരുദ്ധാരണം നീണ്ടുപോവരുതെന്നും ടി.പി. രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇക്കാര്യം വളരെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ കാലതാമസം വരുത്താതെ പൂർത്തീകരിക്കണമെന്ന് കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മുക്കം പൊലീസ് സ്​റ്റേഷന് മുന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലിേൻറാ ജോസഫ് എം.എൽ.എ പറഞ്ഞു. റോഡ് നിർമാണങ്ങൾ സംബന്ധിച്ച് കാലതാമസം ഉണ്ടാവാതെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. സർവേ നടപടികൾ വേഗത്തിൽ നടപ്പാക്കും. പൊതുസ്ഥലങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കുന്നത് കാര്യക്ഷമമായി നടപ്പാക്കണം. ഇക്കാര്യത്തിലെ പുരോഗതി യോഗം വിലയിരുത്തി. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതി‍ൻെറ ഭാഗമായി ടി.പി.ആർ കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ യോഗം തീരുമാനിച്ചു. വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ഇൻറർനെറ്റ് വേഗം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി സേവന ദാതാക്കളുടെ യോഗം ചേരും. പുഴ ആഴം കൂട്ടൽ, പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം എന്നിവ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. എം.എൽ.എമാരായ അഡ്വ. പി.ടി.എ. റഹീം, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്​റ്റർ, കെ.കെ. രമ, എ.ഡി.എം ഇൻ ചാർജ് ഷാമിൻ സെബാസ്​റ്റ്യൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, ജില്ല പൊലീസ് മേധാവി എ.വി. ജോർജ്, ജില്ല പ്ലാനിങ് ഓഫിസർ ടി.ആർ. മായ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story