Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളിയോട് ഹയർ...

വെള്ളിയോട് ഹയർ സെക്കൻഡറിക്ക് ചരിത്ര വിജയം

text_fields
bookmark_border
വെള്ളിയോട് ഹയർ സെക്കൻഡറിക്ക് ചരിത്ര വിജയം വാണിമേൽ: ഹയർ സെക്കൻഡറി പരീക്ഷയിൽ വാണിമേൽ പഞ്ചായത്തിൽ മികച്ചനേട്ടവുമായി വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്​കൂൾ. ആദിവാസി ഗോത്ര സമൂഹം ഉൾപ്പെടെ മലയോര മേഖലയുടെ മുഖ്യ ആശ്രയമായ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണിത്​. 90 ശതമാനത്തിനു മുകളിൽ വിജയം നേടി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മലയോരത്തി​ൻെറ അഭിമാനമായി. ഗ്രേസ്​ മാർക്കില്ലാതെതന്നെ 18 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ്​ വിഭാഗത്തിലെ വിദ്യാർഥി അന്ന ക്ലെയർ ടോം 1200ൽ 1198 മാർക്ക് നേടി പഞ്ചായത്തിലെ സ്കൂളുകളിൽ ടോപ് സ്കോററായി. 23 വിദ്യാർഥികൾക്ക്​ അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടാനായി. പരീക്ഷയെഴുതിയ 240 വിദ്യാർഥികളിൽ 46 പേർ 90 ശതമാനത്തിലേറെ മാർക്ക്​ നേടി. മഹാമാരി പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്​റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. പ്രിൻസിപ്പൽ കെ.കെ. മനോജ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story