Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടച്ചിട്ട കടക്കുള്ളിൽ...

അടച്ചിട്ട കടക്കുള്ളിൽ വളർത്തുജീവികൾ കൂട്ടത്തോടെ ചത്തു

text_fields
bookmark_border
അടച്ചിട്ട കടക്കുള്ളിൽ വളർത്തുജീവികൾ കൂട്ടത്തോടെ ചത്തു നാദാപുരം: വളർത്തുജീവികളുടെ വിൽപനകേന്ദ്രത്തിൽ ജീവികൾ കൂട്ടത്തോടെ ചത്തു. പാറക്കടവിലെ അലങ്കാരജീവികളുടെ വിൽപനകേന്ദ്രത്തിലാണ് പക്ഷികളും മുയൽ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും മത്സ്യങ്ങളും ചത്തനിലയിൽ കണ്ടെത്തിയത്. കടയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ കട തുറന്ന് പരിശോധിക്കുകയായിരുന്നു. പഞ്ചായത്തിൽ ട്രിപ്പിൾ ലോക്​ഡൗൺ ആയിട്ട് ആഴ്ചകളായി. പാറക്കടവ് വളയം റോഡിൽ അടുത്തിടെയാണ് ഷോപ് തുറന്നത്. പെരുന്നാളിന് ശേഷം ഈ കട തുറന്നുപ്രവർത്തിച്ചില്ലെന്ന് ടൗണിലെ മറ്റു വ്യാപാരികൾ പറഞ്ഞു. ദിവസങ്ങളായി ഭക്ഷണമോ ജീവികൾ വെള്ളമോ കിട്ടാതെ പട്ടിണിയിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story