Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTഗൃഹവാസ പരിചരണകേന്ദ്രങ്ങൾ പൂട്ടി; കോവിഡ് ബാധിതർ ദുരിതത്തിൽ
text_fieldsbookmark_border
ഗൃഹവാസ പരിചരണകേന്ദ്രങ്ങൾ പൂട്ടി; കോവിഡ് ബാധിതർ ദുരിതത്തിൽ വടകര: ഗൃഹവാസ പരിചരണകേന്ദ്രങ്ങൾ പൂട്ടി കോവിഡ് ബാധിതർ ദുരിതത്തിൽ. കോവിഡ് പകർച്ചക്ക് ഇടയാക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ ഗൃഹവാസ പരിചരണകേന്ദ്രങ്ങൾ പലയിടത്തും അപ്രത്യക്ഷമായിരിക്കുകയാണ്. കോവിഡ് ബാധിതർക്ക് ഏറെ ആശ്വാസമായ പരിചരണ വാസസ്ഥലങ്ങൾ ഒഴിവാക്കിയതോടെ രോഗികളായവർ വീടുകളിൽതന്നെ കഴിയുന്നത് കൂടുതൽ പേരിലേക്ക് രോഗപ്പകർച്ചക്ക് ഇടയാക്കുന്നുണ്ട്. വീടുകളിൽ അസൗകര്യമുള്ളവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽനിന്നടക്കം മണിയൂർ എഫ്.എൽ.ടി.സി യിലേക്കാണ് പറഞ്ഞയക്കുന്നത്. താലൂക്കിൻെറ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ചെറിയ പ്രശ്നങ്ങൾ ഉള്ളവർപോലും ഇവിടെക്ക് പോകാൻ നിർബന്ധിതരാവുന്നുണ്ട്. ഗ്രാമപഞ്ചായത്തിൻെറ ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ഗൃഹവാസ പരിചരണകേന്ദ്രങ്ങൾ പൂട്ടാൻ ഇടയാക്കിയത്. ഗ്രാമപഞ്ചായത്തുകൾക്ക് ദുരന്തനിവാരണ അതോറിറ്റി പരിചരണകേന്ദ്രങ്ങൾ തുടങ്ങാൻ രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. പല ഗ്രാമപഞ്ചായത്തുകളിലും ഫണ്ട് തീർന്നതോടെ അടച്ചുപൂട്ടുകയായിരുന്നു. സർക്കാർ ഫണ്ടിന് പുറമെ ഉദാരമതികളിൽനിന്നുള്ള സഹായത്താലാണ് സൻെററുകൾ പ്രവർത്തിച്ചിരുന്നത്. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് മാലിന്യം നീക്കുന്നതുൾപ്പെടെ ഗ്രാമപഞ്ചായത്തുകൾക്ക് ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. പരിചരണസ്ഥലത്ത് ഏത് സമയത്തും വാഹനമടക്കം തയാറാക്കിനിർത്തേണ്ടത് അത്യാവശ്യമായിരുന്നു. ഒരു രോഗിക്ക് ദിനം 150 രൂപയോളം ചെലവ് വന്നിരുന്നു. കൂടാതെ വാഹനവും മറ്റുമായി നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതിനിടെ ഇടക്ക് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ അടച്ചിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story