Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTചായക്കടക്കാരെൻറ ആത്മഹത്യ ഗൗരവതരം -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ചായക്കടക്കാരൻെറ ആത്മഹത്യ ഗൗരവതരം -യൂത്ത് കോൺഗ്രസ്വടകര: മേപ്പയിൽ ചായക്കടക്കാരൻ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അതീവ ഗൗരവതരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ പറഞ്ഞു. സർക്കാറിന്‍റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണത്തിൻെറ രക്തസാക്ഷിയാണ് വ്യാപാരി. സർക്കാറിൻെറ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണത്തിൽ വ്യാപാരികളും, ദിവസ വേതനക്കാരായ കൂലിത്തൊഴിലാളികളും പട്ടിണിയിലും കടുത്ത മാനസിക സമ്മർദത്തിലുമാണ്. ആത്മഹത്യചെയ്ത വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹത്തി ൻെറ വീട് സന്ദർശിച്ച ദുൽകിഫിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സുബിൻ മടപ്പള്ളി, സജിത്ത് മാരാർ, പത്മനാഭൻ അരുണോദയം എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story