Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTറെയിൽ പാളത്തിൽ സ്ഫോടകവസ്തു: അട്ടിമറി ശ്രമമല്ലെന്ന് പ്രാഥമിക നിഗമനം
text_fieldsbookmark_border
റെയിൽ പാളത്തിൽ സ്ഫോടകവസ്തു: അട്ടിമറി ശ്രമമല്ലെന്ന് പ്രാഥമിക നിഗമനം അറസ്റ്റിലായ പ്രദേശവാസി റിമാൻഡിൽ കോഴിക്കോട്: റെയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിശ്രമം ഉണ്ടായിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. സമീപത്തെ വീട്ടിൽ വിവാഹ സമയത്തുപയോഗിച്ച പടക്കത്തിൻെറ ബാക്കിയാണ് ട്രാക്കിൽ കണ്ടെത്തിയത് എന്നാണ് കരുതുന്നത്. അതേസമയം കേസിൽ അറസ്റ്റിലായ കല്ലായി നെല്ലിക്കാവ്പറമ്പിൽ സുബൈദ മൻസിലിൽ അബ്ദുൽ അസീസിനെ (34) കോടതി റിമാൻഡ് െചയ്തു. സ്ഫോടകവസ്തു നിരോധിത നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് കല്ലായി ഗുഡ്‌സ് ഷെഡിലേക്കുള്ള റെയില്‍ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഐസ്‌ക്രീം ബോളിൽ നിറച്ച നിലയിലും പുറത്തുമായാണ് സ്‌ഫോടകവസ്തു കാണപ്പെട്ടത് എന്നതാണ് ദുരൂഹത വർധിപ്പിച്ചത്. ഐസ്‌ക്രീം കണ്ടെയ്നർ ബോംബ് എന്നാണ് ആദ്യം കരുതിയത്. വിവാഹ സമയത്ത് ഈ ഭാഗത്തടക്കംെവച്ച് പടക്കം പൊട്ടിച്ചതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോെടയാണ് ദുരൂഹത അയഞ്ഞത്. ഫോറൻസിക് വിഭാഗത്തിൻെറ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചാൽ മാത്രമേ സ്ഫോടകവസ്തു പടക്കത്തിലേതാണോയെന്ന് സ്ഥിരീകരിക്കാനാവൂ എന്നാണ് കേസന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് പറയുന്നത്. സ്‌ഫോടക വസ്തു മണത്ത് പൊലീസ് നായ സമീപത്തെ വീട്ടിലെത്തിയതോടെയാണ് വീട്ടിലെ വിവാഹത്തിൽ പടക്കമുപയോഗിച്ചതടക്കമുള്ള വിവരങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story