Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാങ്കർ...

ടാങ്കർ ലോറിക്കടയിൽപ്പെട്ട്​ സ്​കൂട്ടർ യാത്രികക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
ത്താവിനൊപ്പം ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ തെറിച്ച് വീണ് ഗ്യസ് ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് വീട്ടമ്മക്ക്​ ദാരുണാന്ത്യം. തോട്ടടയിലെ തെക്കെപുരയില്‍ 'ഗോവിന്ദ'ത്തില്‍ രതീശ​ൻെറ ഭാര്യയും കൊയിലി ആശുപത്രി ജീവനക്കാരിയുമായ പ്രീതി (51) ആണ് മരിച്ചത്. ശനിയാഴ്​ച രാവിലെ ഒമ്പതോടെ കണ്ണൂര്‍ കാൽടെക്‌സ് ജംഗ്ഷനിലിയിരുന്നു അപകടം. ഭര്‍ത്താവ് രതീശന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും പ്രീതി തെറിച്ചു വീണ് ടാങ്കര്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ലോറി പ്രീതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചു തന്നെ ഇവർ മരണപ്പട്ടു. കൊയിലി ആശുപത്രിയിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാണ് പ്രീതി. ഭര്‍ത്താവ് രതീശനെ (56) പരിക്കുകകളോടെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരതരമല്ല. ജില്ല ആശുപത്രിയില്‍ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം പ്രീതിയുടെ മൃതദേഹം വളപട്ടണം മന്നയിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വളപട്ടണം മന്നയിലെ പുത്തൻപുരയിൽ തറവാട്ട് അംഗം പരേതരായ ദമയന്തി, കുമാരൻ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വിമല, രാജമ്മ, ശോഭന, സുലോചന, പ്രസന്ന, പ്രദീപൻ, ബാബു, വിജയൻ, പരേതനായ ഭാസ്​കരൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story