Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂരാച്ചുണ്ടിൽ കോഴികൾ...

കൂരാച്ചുണ്ടിൽ കോഴികൾ ചത്തതി‍െൻറ കാരണം പക്ഷിപ്പനിയല്ല

text_fields
bookmark_border
കൂരാച്ചുണ്ടിൽ കോഴികൾ ചത്തതി‍ൻെറ കാരണം പക്ഷിപ്പനിയല്ല കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കാളങ്ങാലിയിൽ സ്വകാര്യ ഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയല്ലെന്ന് കണ്ടെത്തി. ഭോപാൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽനിന്നുള്ള ഫലം ശനിയാഴ്ച വൈകീട്ട് ലഭിച്ചതോടെ നാടി‍ൻെറ ആശങ്കയാണ് ഒഴിവായത്. ചൊവ്വാഴ്ച മുതലാണ് ഈ ഫാമിൽ കോഴികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയത്. സംശയം തോന്നിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ സാമ്പ്​ൾ തിരുവനന്തപുരത്തെയും തിരുവല്ലയിലെയും ലാബുകളിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനി അല്ലെന്ന് ഉറപ്പിച്ചുപറയാൻ സാധിച്ചില്ല. തുടർന്നാണ് വിശദ പരിശോധനക്ക് സാമ്പ്​ൾ ഭോപാലിലേക്ക് അയച്ചത്. ‌ പക്ഷിപ്പനി സംശയിച്ചതോടെ കൂരാച്ചുണ്ടിലെയും സമീപപ്രദേശത്തെയും പഞ്ചായത്ത് അധികൃതരുടെയും മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെയും യോഗം വിളിച്ച് കലക്ടർ ജാഗ്രതനിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ്​ അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ചിക്കൻ സ്​റ്റാളുകളും ഫാമുകളും അടച്ചിടാനും നിർദേശം നൽകിയിരുന്നു. പക്ഷിപ്പനി അല്ലെന്ന് സ്ഥിരീകരിച്ചതോടെ ഫാമുകളും ചിക്കൻ സ്​റ്റാളുകളും ഞായറാഴ്ച മുതൽ തുറക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​​ പോളി കാരക്കട അറിയിച്ചു. കാളങ്ങാലി ഫാമിൽ 350ഓളം കോഴികളാണ് ചത്തത്. ഇതി‍ൻെറ കാരണമറിയാൻ വയനാട് വെറ്ററിനറി കോളജിൽനിന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് വരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story