Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:32 AM IST Updated On
date_range 25 July 2021 5:32 AM ISTകോളജ് പ്രിൻസിപ്പലിനു പിന്നാലെ ഐ.ഐ.എം ഡയറക്ടറുടെ പേരിലും വാട്സ്ആപ് തട്ടിപ്പ്
text_fieldsbookmark_border
കോഴിക്കോട്: കോളജ് പ്രിൻസിപ്പലിനു പിന്നാലെ ഐ.ഐ.എം ഡയറക്ടറുടെ പേരിലും വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം തട്ടിപ്പിന് ശ്രമം. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിൻെറ ഫോട്ടോ ഡി.പിയാക്കി വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെടുന്നത് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്തയാക്കിയിരുന്നു. തുടർന്നാണ് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയുടെ പേരിൽ അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമമാരംഭിച്ചത് കണ്ടെത്തിയത്. രണ്ടിനും പിന്നിൽ മലയാളികളുടെ സഹായം ലഭിക്കുന്ന ഉത്തരേന്ത്യയിലെ ഒരേ സംഘമാണ് എന്നാണ് വിവരം. ഡോ. നസീറിൻെറ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച +91 7428453809 എന്ന നമ്പർ ഉപയോഗിച്ചാണ് ദേബാശിഷ് ചാറ്റർജിയുടെ പേരിലും അക്കൗണ്ടുണ്ടാക്കിയത്. ഈ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയാണ് െചയ്യുന്നത്. ഇരുവരുടെയും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കമുള്ള നിരവധിപേർക്കാണ് വ്യാജ സന്ദേശം ലഭിച്ചത്. മാത്രമല്ല ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോണിൽ നിന്ന് 5,000 രൂപയുടെ അഞ്ച് ഗിഫ്റ്റ് കാർഡുകൾ 25,000 രൂപ മുടക്കി വാങ്ങി prodpect.organization2000@mail.ru എന്ന വിലാസത്തിലേക്ക് അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇവർഅയക്കുന്ന സന്ദേശങ്ങളെല്ലാം ഇംഗ്ലീഷിലാണ്. ഈ നമ്പറിലേക്ക് വിളിക്കുേമ്പാൾ റോങ് നമ്പർ എന്ന് പറഞ്ഞ് കാൾ കട്ടാക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൈറ്റിൽ നിന്നാണ് തട്ടിപ്പുസംഘം ബന്ധപ്പെട്ടവരുടെ േഫാട്ടോകളും ഫോൺ നമ്പറുകളും എടുക്കുന്നത്. നസീറിൻെറ പരാതിയിൽ സൈബർ സെല്ലും ദേബാശിഷിൻെറ പരാതിയിൽ കുന്ദമംഗലം പൊലീസുമാണ് അന്വേഷണം നടത്തുന്നത്. നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഫേസ്ബുക്കിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കി ഫ്രണ്ട് ലിസ്റ്റിലുള്ളവർക്ക് മെസഞ്ചർ വഴി പണമാവശ്യപ്പെട്ട് സന്ദേശമയക്കുന്നത് നേരത്തേ കണ്ടെത്തിയിരുന്നു. ടൗൺ പൊലീസ് മുൻ ഇൻസ്പെക്ടർ എ. ഉമേഷിൻെറ ഉൾപ്പെടെ വ്യാജ േഫസബുക്ക് അക്കൗണ്ടുണ്ടാക്കിയാണ് നേരത്തേ പണമാവശ്യപ്പെട്ടുള്ള സന്ദേശംവന്നത്. ഇതിനു പിന്നാലെയാണിപ്പോൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളടക്കമുള്ളവരുടെ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കിയുള്ള തട്ടിപ്പ് ആരംഭിച്ചത്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story