Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി മൂല്യനിർണയത്തിന്​ ജില്ലയിൽ തുടക്കം

text_fields
bookmark_border
കോഴിക്കോട്: എസ്​.എസ്​.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിന്​ ജില്ലയിൽ തുടക്കം. കോഴിക്കോട്​ വിദ്യാഭ്യാസ ജില്ലയിൽ മൂന്നും താമരശ്ശേരിയിലും വടകരയിലും ഓരോ സ്​കൂളിലും വീതമാണ്​ മൂല്യനിർണയം തുടങ്ങിയത്​. രാവിലെ ഒമ്പതര മുതൽ വൈകീട്ട്​ നാലര വ​െ​രയാണ്​ ക്യാമ്പുകളുടെ പ്രവർത്തനം. കോവിഡ്​ മാനദണ്ഡം പാലിച്ചായിരുന്നു ക്ലാസുകളിൽ സൗകര്യമൊരുക്കിയത്​. ഒരു ക്ലാസിൽ പത്തിൽ കൂടുതൽ പേരുണ്ടായിരുന്നില്ല. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയെന്ന്​ അധ്യാപകർ പറഞ്ഞു. അധ്യാപകർക്കും മറ്റു​ ജീവനക്കാർക്കുമായി കെ.എസ്​.ആർ.ടി.സി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. വടകര ഡിപ്പോയിൽ നിന്ന്​ രാവിലെ എട്ടു മണിക്ക്​ കോഴി​ക്കോട്​ നഗരത്തിലേക്ക്​ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തി. തൊട്ടിൽപ്പാലത്തുനിന്ന്​ കല്ലാച്ചി വഴിയും ബസുണ്ടായിരുന്നു. കോഴിക്കോട്​ ടെർമിനലിൽനിന്ന്​ പയ്യോളി, വടകര വഴി തലശ്ശേരിക്ക്​ അധ്യാപകർക്കായി ബസുണ്ടായിരുന്നു. കോഴിക്കോടുനിന്ന്​ തിരൂർ, മഞ്ചേരി ഭാഗങ്ങളിലേക്കും എസ്​.എസ്​.എൽ.സി മൂല്യനിർണയത്തിനായി അധ്യാപകരുടെ ആവശ്യാർഥം കെ.എസ്​.ആർ.ടി.സി ബസുകൾ ഒരുക്കി. സാധാരണ ബസ്​ ചാർജ്​ ആണ്​ ഇതിനായി ഇൗടാക്കുന്നത്​. ചാലപ്പുറം ഗണപത്‌ ബി.എച്ച്‌.എസ്‌.എസിൽ മലയാളം, നടക്കാവ്‌ ഗവ. ജി.വി.എച്ച്‌.എസ്‌.എസിൽ ഹിന്ദിയും സാമൂഹിക ശാസ്‌ത്രവും ഗവ. അച്യുതൻ ജി.എച്ച്‌.എസ്‌.എസിൽ ഗണിതവും ജീവശാസ്‌ത്രവും താമരശ്ശേരി ജി.വി.എച്ച്‌.എസ്‌.എസിൽ മലയാളം പേപ്പർ രണ്ട്​, രസതന്ത്രം എന്നിവയും പയ്യോളി ജി.വി.എച്ച്‌.എസ്‌.എസിൽ ഉർദു, അഡീഷനൽ ഇംഗ്ലീഷ്‌, അറബിക്‌, ഇംഗ്ലീഷ്‌, സ്പെഷൽ ഇംഗ്ലീഷ്‌ എന്നിങ്ങനെയും ആണ്‌ മൂല്യനിർണയം. രാവിലെ ഒമ്പതര മുതൽ വൈകീട്ട്‌ നാലരവരെയാണ്‌ ക്യാമ്പ്‌. രണ്ട്കെട്ട്‌ പേപ്പറുകൾ വീതമാണ്‌ ഓരോ അധ്യാപകനും പരിശോധിക്കേണ്ടത്‌. 40 മാർക്കി​‍ൻെറ 18 പേപ്പറുകൾ വീതമുള്ള കെട്ടും 80 മാർക്കി​‍ൻെറ 12 പേപ്പറുകൾ വീതമുള്ള കെട്ടുമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story