Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTബ്ലാക്ക് ഫംഗസ് മരണം: ആരോഗ്യ വകുപ്പ് വിശദീകരണം തേടി
text_fieldsbookmark_border
ബ്ലാക്ക് ഫംഗസ് മരണം: ആരോഗ്യ വകുപ്പ് വിശദീകരണം തേടി ചിത്രംSaji 5 വടകര ആശാ ആശുപത്രി ലാബിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു വടകര: ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണപ്പെട്ടയാളുടെ കോവിഡ് വിവരം കൈമാറാത്ത ലാബിൽ ആരോഗ്യ വകുപ്പ് വിശദീകരണം തേടി. വടകര ആശാ ആശുപത്രി ലാബിൽനിന്നാണ് നടപടിക്ക് മുന്നോടിയായി അധികൃതർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ചോറോട് ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് മരണത്തിന് ഒരു മാസം മുമ്പ് രോഗിക്ക് ആൻറിജൻ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആയിരുന്നു. എന്നാൽ, വിവരം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്തിരുന്നില്ല. പല്ല് വേദനക്ക് കഴിഞ്ഞമാസം 24 ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോൾ ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് 23ന് കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആയതായി അറിയിച്ചിരുന്നു. മരണശേഷം നടത്തിയ അന്വേഷണത്തിൽ ലാബിൻെറ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായതായി കണ്ടെത്തി. ലാബിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി പേരുടെ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഗുരുതരമായ വീഴ്ചയാണ് കണ്ടെത്തിയത്. ഐ.സി.എം.ആർ നിർേദശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ലാബുകൾക്കെതിരെ പ്രവർത്തനം നിർത്തിവെക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മേൽവിലാസവും സത്യവാങ്മൂലവും പൂർണമായും രേഖപ്പെടുത്താതെ സാമ്പിൾ പരിശോധനക്ക് എടുത്തത് അടക്കമുള്ള വീഴ്ചകൾക്കാണ് വിശദീകരണം ആവശ്യപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൺടോൾ റൂം മെഡിക്കൽ ഓഫിസർ ഡോ. നൂപുര നേതൃത്വം നൽകി. ജില്ല ലാബ് ഓഫിസർ ഹബീബ്, ജൂനിയർ സയൻറിഫിക് ഓഫിസർ എം.എ. സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story