Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM IST'നിലാവ്' പദ്ധതിയിൽ വിവേചനമെന്ന്; യോഗം ബഹിഷ്കരിച്ച് എൽ.ഡി.എഫ്
text_fieldsbookmark_border
'നിലാവ്' പദ്ധതിയിൽ വിവേചനമെന്ന്; യോഗം ബഹിഷ്കരിച്ച് എൽ.ഡി.എഫ് പടം..nilavu33.jpg ആയഞ്ചേരി പഞ്ചായത്തിൽ നിലാവ് പദ്ധതിയിൽ തെരുവു വിളക്കുകൾ അനുവദിച്ചതിൽ വിവേചനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് സമരം നടത്തുന്നു ആയഞ്ചേരി: കേരള സർക്കാറും വൈദ്യുതി ബോർഡും കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന 'നിലാവ്' പദ്ധതി ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ പാർട്ടി അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ഭരണസമിതി എടുത്ത തീരുമാനത്തിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്തിൽ ആകെ 500 തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനാണ് കെ.എസ്.ഇ.ബിയുമായി കരാർ ഉണ്ടാക്കിയത്. ഇതിൽ എൽ.ഡി.എഫ് അംഗങ്ങൾ വിജയിച്ച വാർഡുകളിൽ 15 വീതവും ഭരണകക്ഷിയായ യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ 31 വീതവും അവശേഷിക്കുന്ന 85 എണ്ണം പഞ്ചായത്ത് പ്രസിഡൻറിന് തന്നിഷ്ടപ്രകാരവും സ്ഥാപിക്കാനാണ് ഭൂരിപക്ഷ പ്രകാരം തീരുമാനമെടുത്തതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.വിവേചന നടപടിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് രൂപംകൊടുക്കുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, അംഗങ്ങളായ പി. രവീന്ദ്രൻ, ടി. സജിത്ത്, എൻ.പി. ശ്രീലത, ലിസ പുനയംകോട്ട്, സുധ സുരേഷ്, പ്രവിത അണിയോത്ത് തുടങ്ങിയവരാണ് യോഗം ബഹിഷ്കരിച്ചത്.എന്നാൽ, നിലാവ് പദ്ധതി പ്രകാരം തെരുവു വിളക്കുകൾ അനുവദിക്കുന്നതിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായെന്നല്ലാതെ ഭരണപക്ഷ, പ്രതിപക്ഷ വിവേചനമുണ്ടായിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ അറിയിച്ചു. പ്രസിഡൻറിൻെറ അധികാരത്തിൽ നീക്കിവെച്ച 85 എണ്ണം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവെച്ചതാണെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story