Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിപ്പള്ളി...

കുഞ്ഞിപ്പള്ളി ദേശീയപാതയോരം ക്ലീനാണ്​; ലോറി ഡ്രൈവർമാർക്കെതിരെ നടപടിയുമായി പഞ്ചായത്ത്

text_fields
bookmark_border
കുഞ്ഞിപ്പള്ളി ദേശീയപാതയോരം ക്ലീനാണ്​; ലോറി ഡ്രൈവർമാർക്കെതിരെ നടപടിയുമായി പഞ്ചായത്ത് ചിത്രം Saji 2കുഞ്ഞിപ്പള്ളി ദേശീയപാതയോരം ശുചീകരണത്തിന് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകുന്നുവടകര: ഇതരസംസ്ഥാന വാഹനങ്ങൾ തമ്പടിക്കുന്ന കുഞ്ഞിപ്പള്ളി ദേശീയപാതയോരം ക്ലീനായി. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർത്തി മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ ദേശീയ പാതയോരത്ത് 200 മീറ്ററോളം മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. കഴിഞ്ഞദിവസം ശുചീകരണം നടത്തിയ ഭാഗങ്ങളിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടകം, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽനിന്നുള്ള ലോറികളിൽനിന്നും ജീവനക്കാർ ഇറങ്ങി ഭക്ഷണം കഴിച്ച് അവശിഷ്​ടങ്ങളും ഒഴിഞ്ഞ കുപ്പികളും ശുചീകരിച്ച സ്ഥലത്ത് നിക്ഷേപിച്ചതോടെ ഗ്രാമപഞ്ചായത്ത് പൊലീസ് സഹായത്തോടെ ഇവിടെ വിവിധ ഭാഷകളിൽ മുന്നറിയിപ്പ്​ ബോർഡുകൾ സ്ഥാപിച്ചു. ബാരിക്കേഡുകൾ തീർത്ത് മാലിന്യനിക്ഷേപത്തിന് നിരോധനമേർപ്പെടുത്തി. മാലിന്യനിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പൊലീസിനും ആർ.ടി.ഒവിനും പരാതി നൽകി. സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ വിശ്വനാഥൻ, മെംബർമാരായ സി.എം. സജീവൻ, കെ.കെ. ജയചന്ദ്രൻ, വ്യാപാരി പ്രതിനിധികളായ അരുൺ ആരതി, എം.പി. സുജിത്ത്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story