Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളയത്ത് അണുനശീകരണം...

വളയത്ത് അണുനശീകരണം നടത്തി

text_fields
bookmark_border
നാദാപുരം: വളയം ഗ്രാമപഞ്ചായത്തി​ന്‍റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾ തടയുന്നതി​ൻെറ ഭാഗമായി അണുനശീകരണം നടത്തി. വളയം ടൗൺ, ആശുപത്രി പരിസരം, വളയം ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ ഗൃഹവാസ പരിചരണ കേന്ദ്രം, കല്ലുനിര, ചുഴലി, മഞ്ചാന്തറ, പഞ്ചായത്ത് ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. ബംഗളൂരുവിൽ നിന്നെത്തിച്ച ഗരുഡഎയ്​റോ സ്​പേസ്​ ആണ് ഗ്രാമപഞ്ചായത്തി​ന്‍റെ നേത്യത്വത്തിൽ അണുനശീകരണം നടത്തുന്നത്. രണ്ടു ദിവസം കൂടി പഞ്ചായത്തി​ന്‍റെ മറ്റു പ്രദേശങ്ങളിലും അണുനശീകരണം നടത്തും. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. പ്രദീഷ്​ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ കെ. വിനോദൻ, വി.പി. ശശിധരൻ, വി.കെ. രവി, എം. ദേവി, എൻ. നസീമ, ജീവനക്കാരായ സി. ഗിരീഷ്, വി.ടി. അനീഷ് എന്നിവർ നേതൃത്വം നൽകി. നാദാപുരം പഞ്ചായത്ത് നടത്തിയ ശുചീകരണ പ്രവൃത്തികളിൽ നാദാപുരം മണ്ഡലം യൂത്ത് കെയർ പ്രവർത്തകർ ടൗൺ ശുചീകരിച്ചു. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്കും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കുമായി രൂപവത്​കരിച്ച യൂത്ത് കെയർ പഞ്ചായത്തി​ൻെറ വിവിധ വാർഡുകളിൽ അണുനശീകരണം, പച്ചക്കറി കിറ്റ് വിതരണം, വൃക്ഷതൈ നടൽ തുടങ്ങിയ പ്രവൃത്തികളും നടത്തി. പ്രജിത്ത് പെരുവങ്കര, റിയാസ് ഇയ്യങ്കോട്, രൂപേഷ് കിഴക്കേടത്ത്, സമീർ നാദാപുരം, രോഹിത്ത് പെരുവങ്കര നേതൃത്വം നൽകി. മാസ്ക്കും സാനിറ്റൈസറും നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആശാവർക്കർമാർക്ക് ആവശ്യമായ മാസ്ക്കും സാനിറ്റൈസറും തൂണേരി മണ്ഡലം കെ.എസ്.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈമാറി. തൂണേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് യു.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അശോകൻ തൂണേരി, ഫസൽ മാട്ടാൻ, വി. കെ. രജീഷ്, എൻ.കെ. അഭിഷേക്, എം. ഹരിശങ്കർ, ഇ.പി. സുജിത്, ഗ്രാമപഞ്ചായത്ത്‌ മെമ്പർ ലിഷ കുഞ്ഞിപുരയിൽ, അനുനന്ദന, വീണ, നവജ്യോത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story