Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര കെ.എസ്.ആർ.ടി.സി...

വടകര കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ അവഗണനയിൽ

text_fields
bookmark_border
വടകര കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ അവഗണനയിൽ ബസുകൾ നിർത്തുന്നത് വെള്ളക്കെട്ടിലാണ് വടകര: ഏറെ പ്രതീക്ഷയോടെ വടകരയിൽ തുടങ്ങിയ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ അവഗണനയിൽ. വടകര താഴെ അങ്ങാടിയില്‍ നഗരസഭ നല്‍കിയ സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സബ് ഡിപ്പോ നിലവാരത്തിലേക്ക് ഉയർത്താനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചളിക്കളമായ സൻെററി​ൻെറ ഒരുഭാഗം ഏറെ മുറവിളിക്കൊടുവിൽ കോൺക്രീറ്റ് ചെയ്തെങ്കിലും ഫണ്ടി​ൻെറ അപര്യാപ്തതയിൽ മറ്റ് ഭാഗങ്ങൾ അതേപടി കിടക്കുകയാണ്. കാലവർഷത്തിൽ സൻെററി​ൻെറ മറ്റ് ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവായതിനാൽ ബസുകൾ നിർത്തുന്നത് വെള്ളക്കെട്ടിലാണ്. മലബാറിൽ വരുമാനത്തിൽ മുൻപന്തിയിലുള്ള സൻെററിനെയാണ് അധികൃതർ പരിഗണന നൽകാതെ കൈയൊഴിയുന്നത്. 32 സർവിസുകൾ നടത്തേണ്ട സൻെററിൽ ഇപ്പോൾ സർവിസ്​ 15ൽ എത്തി. 13 ബസുകൾ സ്​പാർക്കിലേക്ക് മാറ്റി സർവിസ് മറ്റിടങ്ങളിൽ ലഭിക്കുന്ന തരത്തിലാക്കി. മൂന്ന്​ ലോ​ േഫ്ലാർ ബസുകളും ഇവിടെനിന്ന് മാറ്റി. സൻെറർ സബ് ഡിപ്പോ നിലവാരത്തിലേക്ക് ഉയർത്തിയാൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വടകരയില്‍നിന്നും നല്‍കാന്‍ കഴിയും. കൂടാതെ 100 ബസുകൾ ഓപറേറ്റ് ചെയ്യാനും കഴിയും. ഇതുവഴി മലയോര മേഖലയിലെ യാത്രാപ്രശ്​നത്തിന് പരിഹാരമുണ്ടാക്കാനും കഴിയും. അടിസ്ഥാന സൗകര്യത്തി​ൻെറ അപര്യാപ്തത ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. ​െവഹിക്​ൾ സൂപ്പർവൈസർ, ഗാർഡ് റൂം ഉൾപ്പെടെ പരിതാപകരമാണ്. ജീവനക്കാർക്ക് തങ്ങാൻ ഇടമില്ലാത്തതിനാൽ രാത്രിയിൽ ബസ് തന്നെയാണ് ശരണം. കെ.എസ്. ആർ.ടി.സിയിലെ പുതിയ പരിഷ്​കാരങ്ങൾ ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ലഭിച്ച സൻെറർ നഷ്​ടപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ---
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story